---
title: "ലഹരിയല്ല ജീവിതം; വിജയ കലാവേദിയുടെ ലഹരി വിരുദ്ധ ബോധവത്കരണം "
english_title: "Life is not drunk; Anti-drug awareness by Vijaya Kalavedi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79743/life-is-not-drunk-anti-drug-awareness-by-vijaya-kalavedi"
published_at: "2022-11-11T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e3f89a521f_Untitled-2.jpg"
keywords: []
---

# ലഹരിയല്ല ജീവിതം; വിജയ കലാവേദിയുടെ ലഹരി വിരുദ്ധ ബോധവത്കരണം 

> **Lead Summary:** **എടച്ചേരി : **വിജയ കലാവേദി യുടെ നേതൃത്വത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി : **വിജയ കലാവേദി യുടെ നേതൃത്വത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

വേങ്ങോളി ഇ എം എസ് മന്ദിരപരിസരത്തു വെച്ച് നടന്ന പരിപാടിയിൽ വടകര സബ് ഇൻസ്പെക്ടർ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് രാജീവ് മേമുണ്ട ലഹരി വിരുദ്ധ മാജിക് ഷോ അവതരിപ്പിച്ചു. ചടങ്ങിൽ കാലിക്കറ്റ് യൂനീവേഴ്സിറ്റി എം എ എക്കണോമിക്സിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ നിഹാര പി കെ യെ അനുമോദിച്ചു.

ഇ ഗംഗാധരൻ എന്നിവർ സംസാരിച്ചു. എൻ കെ പ്രേമചന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജീവ് വള്ളിൽ സ്വാഗതവും പ്രജീഷ് പുന്നോളി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79743/life-is-not-drunk-anti-drug-awareness-by-vijaya-kalavedi)