---
title: "സൊസൈറ്റി ഉദ്ഘാടനവും അവാർഡ് ജേതാവിന് അനുമോദനവും "
english_title: "Inauguration of society and felicitation of awardee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79800/inauguration-of-society-and-felicitation-of-awardee"
published_at: "2022-11-11T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e8b4ee27c1_Untitled-1.jpg"
keywords: []
---

# സൊസൈറ്റി ഉദ്ഘാടനവും അവാർഡ് ജേതാവിന് അനുമോദനവും 

> **Lead Summary:** **നാദാപുരം :** കല്ലാച്ചിയിൽ പുതുതായി ആരംഭിച്ച ക്ലീൻ കേരള എംപവർ സൊസൈറ്റി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷ മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം :** കല്ലാച്ചിയിൽ പുതുതായി ആരംഭിച്ച ക്ലീൻ കേരള എംപവർ സൊസൈറ്റി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷ മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഇശൽ ബിഷാറ കലാസാഹിത്യ സംഘം ഏർപ്പെടുത്തിയ ശാദുലി സാഹിബ് സ്മാരക പുരസ്കാരം നേടിയ കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫനെ ചടങ്ങിൽ അനുമോദിച്ചു. എം എൽ എ ഉപഹാര സമർപ്പണം നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. കെ എം രഘുനാഥ്, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, വേണു ചമ്മത്തിൽ, ലിനിഷ രഞ്ജിത്ത്, ധനേഷ് നരിപ്പറ്റ, സജീവൻ ചിത്രലേഖ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79800/inauguration-of-society-and-felicitation-of-awardee)