---
title: "കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ "
english_title: "Drinking water pipe bursts and water is wasted; The authorities will solve the problem soon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79803/drinking-water-pipe-bursts-and-water-is-wasted-the-authorities-will-solve-the-problem-soon"
published_at: "2022-11-11T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e9013580cf_water.jpg"
keywords: []
---

# കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ 

> **Lead Summary:** **എടച്ചേരി : **പൗരബോധം ഉണർന്നാൽ അധികൃതരും ഉണരും. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കണ്ടത്.

## Article Content

**എടച്ചേരി : **പൗരബോധം ഉണർന്നാൽ അധികൃതരും ഉണരും. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കണ്ടത്.

ദിവസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയായിരുന്നു തലായി പാറയ്ക്ക് സമീപം, അതിന്റെ അടുത്തായി പിഞ്ചു കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുമുണ്ട്, അങ്കണവാടിക്ക് മുൻവശമുള്ള പൈപ്പാണ് പൊട്ടിയത്.

അതുകൊണ്ടുതന്നെ രക്ഷിതാക്കൾ രാവിലെ വിദ്യാർത്ഥികളെയും കൊണ്ട് വരുമ്പോൾ വളരെ പ്രയാസം അനുഭവിക്കുന്നു. കാൽനടയായി യാത്രക്കാർ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു വഴി കൂടിയാണിത്. മുതുവടത്തൂരിൽ നിന്നും തലായി ടൗൺ, എടച്ചേരി തുടങ്ങിയ പ്രധാന പട്ടണങ്ങളിലെല്ലാം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന വഴിയാണിത്.

പലപ്പോഴും ഇവിടെ പൈപ്പ് വെള്ളം പൊട്ടി ഒലിക്കുന്ന കാഴ്ച പതിവായിരുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ നാട്ടുകാരും അലസതയിലായിരുന്നു. പക്ഷേ ഈയൊരു കാര്യം, ട്രൂ വിഷൻ ന്യൂസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടനെ സംഭവസ്ഥലം സന്ദർശിച്ച് ദൃശ്യങ്ങൾ പകർത്തി പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ ബന്ധപ്പെടുകയാണ് ഉണ്ടായത്.

പുറമേരി വാട്ടർ അതോറിറ്റി ജീവനക്കാരനായ അമൃതരാജ് ഉടൻ അസിസ്റ്റൻറ് എൻജിനീയർ ജിതിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇന്നുതന്നെ ഇതിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ദിവസങ്ങളായി തലായിലെ നാട്ടുകാർ അനുഭവിക്കുന്ന കുടിവെള്ള പൈപ്പ് പൊട്ടുന്ന പ്രശ്നത്തിനും, റോഡ് തകരാറിലാകുന്ന ദുരിതത്തിനും അറുതിയാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79803/drinking-water-pipe-bursts-and-water-is-wasted-the-authorities-will-solve-the-problem-soon)