---
title: "ഇന്ന് അവധിക്ക് പുരസ്കാരം; ആഹ്ലാദത്തോടെ ഇസ്മായിൽ വാണിമേലും പേരോട്ടെ ശിക്ഷ്യഗണങ്ങളും "
english_title: "Award for holiday today; Ishmael Vanimele and Perote discipline with joy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79804/award-for-holiday-today-ishmael-vanimele-and-perote-discipline-with-joy"
published_at: "2022-11-11T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e90e12e7c5_mim_hss.jpg"
keywords: []
---

# ഇന്ന് അവധിക്ക് പുരസ്കാരം; ആഹ്ലാദത്തോടെ ഇസ്മായിൽ വാണിമേലും പേരോട്ടെ ശിക്ഷ്യഗണങ്ങളും 

> **Lead Summary:** **നാദാപുരം: **ഇന്ന് അവധിക്ക് പുരസ്കാരം ലഭിച്ചതോടെ ആഹ്ലാദത്തിലാണ് പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

## Article Content

**നാദാപുരം: **ഇന്ന് അവധിക്ക് പുരസ്കാരം ലഭിച്ചതോടെ ആഹ്ലാദത്തിലാണ് പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഗ്ലോബലിൻ്റെ കുട്ടികളുടെ വിഭാഗം ഷോർട്ട് ഫിലിം മൽസരത്തിലാണ് ഇസ്മായിൽ വാണിമേൽ സംവിധാനം ചെയ്ത 'ഇന്ന് അവധി' എന്ന ഷോർട്ട് ഫിലിമിന് സ്പെഷൽ ജൂറി അവാർഡ് ലഭിച്ചത്.

ഇന്ന് അവധിയെന്ന കുട്ടികളുടെ ഷോർട്ട് ഫിലിമിലൂടെ സ്‌നേഹത്തിന് പുതിയ അർത്ഥവും വ്യാപ്തിയും നൽകുകയാണ് നാദാപുരം പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ.അവരോടൊപ്പമുണ്ടായിരുന്നു ഫാത്തിമത്തു റൈത്തയെന്ന പെൺകുട്ടി.

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിനിയുടെ ജീവിത കഥയാണ് ഷോട്ട് ഫിലിം വിളിച്ചു പറയുന്നത്. ഹയർസെക്കൻഡറി ജെർണലിസം ബാച്ചിൽ ഒന്നാം വർഷം ഒരു ദിവസം മാത്രമാണ് കുട്ടി ക്ലാസിൽ വന്നത്. ഈ വിവരം അറിഞ്ഞ ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾ അവളെ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു.

സ്‌നേഹത്തിൽ പൊതിഞ്ഞ പെരുമാറ്റം അവളിലുണ്ടാക്കിയ മാറ്റം ചില്ലറയൊന്നുമല്ല.പിന്നീട് എല്ലാ ദിവസവും സ്‌കൂളിലെത്താൻ അവളുടെ മനസ് മന്ത്രിച്ചു.ക്ലാസിലെ വിദ്യാർത്ഥികളുടെ നന്മ മനസും അതിലൂടെ ഫാത്തിമത്തു റൈത്തയെന്ന വിദ്യാർത്ഥിനിക്കുണ്ടായ നല്ല മാറ്റവുമാണ് ഷോട്ട് ഫിലിം വിളിച്ചു പറയുന്നത്.

തിരക്കഥയും സംവിധാനവും നിർ‌വ്വഹിച്ചത് മാധ്യമ പ്രവർത്തകൻ കൂടിയായ ഇസ്മായിൽ വാണിമേലാണ്. ഛായാഗ്രഹണം,ചിത്രസംയോജനം:കെ.പി.ഇസ്ഹാഖ്.ഗാനരചന:എ.കെ.രജ്ജിത്ത് ഗാനം:ശ്വേത അശോക് നരേഷൻ:സക്കരിയ്യ.അഭിനയിച്ചവർ:ഫാത്തിമത്തു റൈത്തയും കൂട്ടുകാരുംരണ്ടാം വർഷ പ്ലസ് ടു ജെർണലിസം വിദ്യാർഥികളും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79804/award-for-holiday-today-ishmael-vanimele-and-perote-discipline-with-joy)