---
title: "നാദാപുരം ഉപജില്ല കായിക മേള സമാപിച്ചു; വെള്ളിയോട് സ്കൂളിന് ഓവറോൾ കിരീടം"
english_title: "Nadapuram Upazila Sports Fair concluded; Overall title for Velliyot school."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79920/nadapuram-upazila-sports-fair-concluded-overall-title-for-velliyot-school"
published_at: "2022-11-12T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f8ba5f3412_velliyod.jpg"
keywords: []
---

# നാദാപുരം ഉപജില്ല കായിക മേള സമാപിച്ചു; വെള്ളിയോട് സ്കൂളിന് ഓവറോൾ കിരീടം

> **Lead Summary:** **വാണിമേൽ : **മൂന്ന് ദിവസങ്ങളിലായി നടന്ന നാദാപുരം ഉപജില്ല കായിക മേളയിൽ ജി. എച്ച്.എസ്.എസ് വെള്ളിയോട് 318 പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കി. ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും സെൻറ് ജോർജ് വിലങ്ങാട് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ഓവറോൾ കിരീടം വാണിമേൽ എം യു പി സ്കൂളിനാണ്.

## Article Content

**വാണിമേൽ : **മൂന്ന് ദിവസങ്ങളിലായി നടന്ന നാദാപുരം ഉപജില്ല കായിക മേളയിൽ ജി. എച്ച്.എസ്.എസ് വെള്ളിയോട് 318 പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കി. ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും സെൻറ് ജോർജ് വിലങ്ങാട് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ഓവറോൾ കിരീടം വാണിമേൽ എം യു പി സ്കൂളിനാണ്.

രണ്ടാം സ്ഥാനം കച്ചേരി. യു.പി കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ വളയം എം.എൽ.പി ഓവറോൾ കിരീടം നേടി. പൂവംവയൽ എൽ പി രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

എ.ഇ.ഒ.വിനയരാജ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈനി, ശിവറാം, പ്രിൻസിപ്പാൾ ഗിരീഷ്, ഹെഡ്മാസ്റ്റർ ജയരാജൻ നാമത്ത്, അഷ്റഫ് കൊറ്റാല, ബാലകൃഷ്ണൻ, മുനീർ കെ.സി, ഷിജേഷ്, സജീവൻ കെ.പി സംസാരിച്ചു. കൺവീനർ ജസിൽ രാജ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79920/nadapuram-upazila-sports-fair-concluded-overall-title-for-velliyot-school)