---
title: "വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവം സാരഥി മഞ്ചാന്തറ ക്രിക്കറ്റ് ജേതാക്കൾ "
english_title: "Valayam Gram Panchayat Kerala Festival Sarathi Manchanthara Cricket Winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79942/valayam-gram-panchayat-kerala-festival-sarathi-manchanthara-cricket-winners"
published_at: "2022-11-12T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636faacbbf284_cricket.jpg"
keywords: []
---

# വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവം സാരഥി മഞ്ചാന്തറ ക്രിക്കറ്റ് ജേതാക്കൾ 

> **Lead Summary:** **വളയം : **രണ്ട് വർഷത്തെ കൊറോണ ഇടവേളകൾക്ക് ശേഷം സംഘടിപ്പിച്ച വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ആദ്യ ഇനമായ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ചെമ്പകം ചെക്കോറ്റയെ പരാജയപ്പെടുത്തി സാരഥി മഞ്ചാന്തറ ജേതാക്കളായി.

## Article Content

**വളയം : **രണ്ട് വർഷത്തെ കൊറോണ ഇടവേളകൾക്ക് ശേഷം സംഘടിപ്പിച്ച വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ആദ്യ ഇനമായ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ചെമ്പകം ചെക്കോറ്റയെ പരാജയപ്പെടുത്തി സാരഥി മഞ്ചാന്തറ ജേതാക്കളായി.

നവംബർ 12 മുതൽ ഡിസംബർ നാലു വരെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. നിരവുമ്മൽ മിനി സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ എട്ടു ക്ലബ്ബുകൾ മത്സരിച്ചു.

നാളെ 13 ഞായറാഴ്ച ഷട്ടിൽ മത്സരം, 14 ന് കബഡി (വളയം ഗ്രൗണ്ട് ), 20 ന് ഫുട്ബോൾ (നിരവുമ്മൽ ), 27 ന് വടംവലി ഡിസംബർ 4 ന് കായിക മത്സരങ്ങൾ (വളയം ഗ്രൗണ്ട് )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79942/valayam-gram-panchayat-kerala-festival-sarathi-manchanthara-cricket-winners)