---
title: "മാതൃകയായി ചെമ്പ്രം കണ്ടി; നിരീക്ഷണ മുറിയുടെ മുഴുവൻ തുകയും ഏറ്റെടുത്തു"
english_title: "The entire amount of the observation room was taken up"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79949/the-entire-amount-of-the-observation-room-was-taken-up"
published_at: "2022-11-12T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fb1734144a_Untitled-1.jpg"
keywords: []
---

# മാതൃകയായി ചെമ്പ്രം കണ്ടി; നിരീക്ഷണ മുറിയുടെ മുഴുവൻ തുകയും ഏറ്റെടുത്തു

> **Lead Summary:** **തൂണേരി: **തുണേരിയിലെ പൗരപ്രമുഖനും നാട്ടു കാരണവരുമായ ചെമ്പ്രം കണ്ടി കുഞ്ഞമ്മദ് ഹാജി മാതൃകയായി. തൂണേരി ഫാമിലി ഹെൽത്ത് സെൻറർ നിർമ്മാണത്തിന് വേണ്ടിയുള്ള ജനകീയ കമ്മിറ്റിയുടെ ഫണ്ട് കളക്ഷൻ ത്വരിത ഗതിയിൽ നടന്നുവരികയാണ്.

## Article Content

**തൂണേരി: **തുണേരിയിലെ പൗരപ്രമുഖനും നാട്ടു കാരണവരുമായ ചെമ്പ്രം കണ്ടി കുഞ്ഞമ്മദ് ഹാജി മാതൃകയായി. തൂണേരി ഫാമിലി ഹെൽത്ത് സെൻറർ നിർമ്മാണത്തിന് വേണ്ടിയുള്ള ജനകീയ കമ്മിറ്റിയുടെ ഫണ്ട് കളക്ഷൻ ത്വരിത ഗതിയിൽ നടന്നുവരികയാണ്.

സാധാരണക്കാരിൽ നിന്നും, സുമനസ്സുകളിൽ നിന്നും, ഫണ്ട് കൈപ്പറ്റി ഫാമിലി ഹെൽത്ത് സെന്റർ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കുക എന്നുള്ളതാണ് ജനകീയ കമ്മിറ്റിയുടെ ലക്ഷ്യം.

ആ ലക്ഷ്യം സാക്ഷാതക്കരിക്കുന്നതിന് വേണ്ടി നിരീക്ഷണ മുറിയുടെ നിർമ്മാണത്തിനാവശ്യമായ മുഴുവൻ തുകയും(5,88,000) കുഞ്ഞമ്മദ് ഹാജി ഏറ്റെടുക്കുകയായിരുന്നു.

തുകയുടെ ഒന്നാം ഘഡുവായ ഒരുലക്ഷം രൂപ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിനക്ക് കൈമാറി, ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: അബ്ദുസ്സലാം എന്നിവർ സന്നിഹിതരായി. കുഞ്ഞമ്മദ് ഹാജിയുടെ ഈ ഒരു പ്രവർത്തി മറ്റെല്ലാവർക്കും മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79949/the-entire-amount-of-the-observation-room-was-taken-up)