---
title: "സർഗ സംഗമം സമാപിച്ചു; സംഘാടകർ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ "
english_title: "The Sarga Sangam concluded; Organized by Sunni Jamiatul Muallimeen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80066/the-sarga-sangam-concluded-organized-by-sunni-jamiatul-muallimeen"
published_at: "2022-11-13T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370e14a7265b_Untitled-1.jpg"
keywords: []
---

# സർഗ സംഗമം സമാപിച്ചു; സംഘാടകർ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ 

> **Lead Summary:** **നാദാപുരം : **സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നാദാപുരം റെയിഞ്ച് സർഗ സംഗമം വാണിമേൽ ടി എസ് എമിൽ സമാപിച്ചു. സിറാജ് സബ് എഡിറ്റർ പ്രതീഷ് വാണിമേൽ ഉദ്ഘാടനം ചെയ്തു.അഞ്ച് കാറ്റഗറികളിലായി നാല്പത് ഇനങ്ങളിൽ നൂറ്റി ഇരുപതോളം പ്രതിഭകൾ മാറ്റുരച്ചു.

## Article Content

**നാദാപുരം : **സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നാദാപുരം റെയിഞ്ച് സർഗ സംഗമം വാണിമേൽ ടി എസ് എമിൽ സമാപിച്ചു. സിറാജ് സബ് എഡിറ്റർ പ്രതീഷ് വാണിമേൽ ഉദ്ഘാടനം ചെയ്തു.അഞ്ച് കാറ്റഗറികളിലായി നാല്പത് ഇനങ്ങളിൽ നൂറ്റി ഇരുപതോളം പ്രതിഭകൾ മാറ്റുരച്ചു.

നൂറ്റി അൻപത് പോയിൻ്റുകൾ വീതം നേടി വാണിമേൽ തൻവീറുസ്വിബിയാനും, ദാറുൽ ഹുദാ കക്കംവെള്ളിയും ജേതാക്കളായി. ചിയ്യൂർ ഹസനിയ്യ മദ്റസ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ട്രോഫികൾ വിതരണം ചെയ്തു.ഹമീദ് സഖാഫി തിനൂർ അധ്യക്ഷത വഹിച്ചു.മുസ്വവ്വിർ നൂറാനി പേരാമ്പ്ര പ്രസംഗിച്ചു.കൺവീനർ ഹസൻ മുസ്ലിയാർ സ്വാഗവും റെയിഞ്ച് സെക്രട്ടറി നാസർ സഖാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80066/the-sarga-sangam-concluded-organized-by-sunni-jamiatul-muallimeen)