---
title: "പേരോട് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി."
english_title: "Missing school student from name found."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80187/missing-school-student-from-name-found"
published_at: "2022-11-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637200561e5fb_missing.jpg"
keywords: []
---

# പേരോട് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി.

> **Lead Summary:** **നാദാപുരം : **പേരോട് നിന്ന് കാണാതായ എം ഐ എം ഹൈസ്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി. ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ മാറിപ്പോയതാണ് കാരണമെന്നും രക്ഷിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു.

## Article Content

**നാദാപുരം : **പേരോട് നിന്ന് കാണാതായ എം ഐ എം ഹൈസ്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി. ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ മാറിപ്പോയതാണ് കാരണമെന്നും രക്ഷിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു.

പേരോട് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും നാദാപുരം- വടകര റോഡിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ രാജ്കപൂറിന്റെ മകൻ സണ്ണിയെയാണ്(13) ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതലാണ് കാണാതായത്.

ശനിയാഴ്ച വൈകിട്ട് ഡ്രസ്സ് വാങ്ങാനെന്ന് പറഞ്ഞു പിതാവിൽ നിന്ന്  2000 രൂപ ആവശ്യപ്പെടുകയും എടിഎമ്മിൽ നിന്ന് തുക പിൻവലിക്കുകയും ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയിട്ടില്ല.

സണ്ണിയുടെ അനുജൻ നാദാപുരം ബസ്റ്റാൻഡ്, ടർഫ് കോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് പിതാവ് നാദാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

വടകര റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെ കുറിച്ചുള്ള കൂടുതൽ സൂചനകൾ ലഭിച്ചിരുന്നില്ല. കറുത്ത ഷർട്ടും പച്ച പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. 29 വർഷമായി കുടുംബം നാദാപുരത്ത് താമസിച്ചു വരികയാണ്. ഏതായാലും രണ്ടുദിവസമായി തുടരുന്ന കുടുംബത്തിന്റെ ആശങ്കയാണ് അകന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80187/missing-school-student-from-name-found)