---
title: "ലോക പ്രമേഹ ദിനത്തിൽ നാദാപുരത്ത് ബോധവൽക്കരണ റാലി "
english_title: "Awareness rally at Nadapuram on World Diabetes Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80209/awareness-rally-at-nadapuram-on-world-diabetes-day"
published_at: "2022-11-14T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721663dba54_rali.jpg"
keywords: []
---

# ലോക പ്രമേഹ ദിനത്തിൽ നാദാപുരത്ത് ബോധവൽക്കരണ റാലി 

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താം വാർഡിന്റെയും കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സഹായത്തോടെ ലോക പ്രമേഹ ദിനത്തിൽ കല്ലാച്ചി മുതൽ പയന്തോങ്ങ് വരെ ബോധ വൽക്കരണ റാലി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താം വാർഡിന്റെയും കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സഹായത്തോടെ ലോക പ്രമേഹ ദിനത്തിൽ കല്ലാച്ചി മുതൽ പയന്തോങ്ങ് വരെ ബോധ വൽക്കരണ റാലി സംഘടിപ്പിച്ചു.

സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, എൻഎസ്എസ് വളണ്ടിയർമാർ ,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, എന്നിവർ വിവിധ പ്ലക്കാർഡുകൾ സഹിതം റാലിയിൽ അണിനിരന്നു. റാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.

മെമ്പർ നിഷ മനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ കെ ജമീല പ്രമേഹ ദിന സന്ദേശം നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ പ്രസാദ്, പി കെ പ്രിജിത്,കെ കെ കുഞ്ഞി മുഹമ്മദ്, സ്റ്റുഡൻസ് പോലീസ് കേഡറ്റ് കോഡിനേറ്റർ പി ഫസൽ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു. ജെ.പി .എച്ച് മാരായ പി അനിൽ കുമാരി ,കെ എസ് സീന, എം ടി അപർണ, എം കെ രമ്യ, ടി ഷൈമ ,ടി എസ് അനു എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80209/awareness-rally-at-nadapuram-on-world-diabetes-day)