---
title: "ജീവനക്കാർക്ക് യോഗ്യതയില്ലെന്ന്; ഇ സി ജി പരിശോധന നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ നട്ടം തിരിയുന്നു "
english_title: "that employees are not qualified; ECG test patients turn their heads at Nadapuram taluk hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80210/that-employees-are-not-qualified-ecg-test-patients-turn-their-heads-at-nadapuram-taluk-hospital"
published_at: "2022-11-14T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372187ec15f1_nadapuram_taluk_hospital.jpg"
keywords: []
---

# ജീവനക്കാർക്ക് യോഗ്യതയില്ലെന്ന്; ഇ സി ജി പരിശോധന നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ നട്ടം തിരിയുന്നു 

> **Lead Summary:** **നാദാപുരം :** നാദാപുരം താലൂക്ക് ആശുപത്രിയിൽ യോഗ്യത ഇല്ലാത്തവർ ഇ സി ജി പരിശോധന നടത്തുന്നതായി ആരോപണം. രോഗികൾ ദുരിതത്തിൽ.

## Article Content

**നാദാപുരം :** നാദാപുരം താലൂക്ക് ആശുപത്രിയിൽ യോഗ്യത ഇല്ലാത്തവർ ഇ സി ജി പരിശോധന നടത്തുന്നതായി ആരോപണം. രോഗികൾ ദുരിതത്തിൽ.

കഴിഞ്ഞ ആഴ്ച്ച ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ മധ്യ വയസ്‌ക്കന് ഇ സി ജി പരിശോധന നടത്തിയപ്പോൾ വേരിയേഷൻ കാണുകയും തുടർ ചികിത്സക്ക് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമുണ്ടായി.

മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ എല്ലാം നോർമൽ ആണെന്നും നാദാപുരം ഗവ ആശുപത്രിയിലെ ഇ സി ജി യിലെ പിഴവാണ് വേരിയേഷൻ കാണാൻ ഇടയായതെന്നും പറഞ്ഞു രോഗിയെ മടക്കി അയക്കുകയാണ് ഉണ്ടായത്.

എക്സ് റേ യോഗ്യത ഉള്ളവരും കരാർ അടിസ്ഥാനത്തിൽ എച്ച് എം സി നിയമിക്കുന്ന നഴ്സുമാരും ഇസിജി പരിശോധന നടത്തുന്നതിനാലാണ് രോഗികൾക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

മെഡിക്കൽ എത്തിക്സിന് വിരുദ്ധമായുള്ള പരിശോധന അവസാനിപ്പിക്കണമെന്നും ഇസിജി പരിശോധനക്ക് യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തി. ഹോഡ്‌പിറ്റലിൽ അടിയന്തിരമായി ചെയ്യേണ്ട ആവശ്യങ്ങൾ അടങ്ങിയ നിവേദനവും നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80210/that-employees-are-not-qualified-ecg-test-patients-turn-their-heads-at-nadapuram-taluk-hospital)