---
title: "ഓർമ്മയിലെ കുരുത്തോല; അംബേദ്കർ ക്ലബ് ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Kuruthola in memory; Ambedkar Club organized Children's Day celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80219/kuruthola-in-memory-ambedkar-club-organized-childrens-day-celebrations"
published_at: "2022-11-14T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721dc5638b9_childrens_day.jpg"
keywords: []
---

# ഓർമ്മയിലെ കുരുത്തോല; അംബേദ്കർ ക്ലബ് ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ** വളയം : **ശിശുദിനത്തോട് അനുബന്ധിച്ച് അംബേദ്കർ ആർട്സ് സ്പോർട്സ് ആൻഡ് റീഡിംഗ് ക്ലബ് അരുവിക്കരയുടെ നേതൃത്വത്തിൽ ഓർമ്മയിലെ കുരുത്തോല എന്ന പേരിൽ പഴയ കാലഘട്ടത്തിലെ കുരുത്തോലയിലെ കളിപ്പാട്ടങ്ങൾ പരിചയ പെടുത്തുന്ന നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു.

## Article Content

** വളയം : **ശിശുദിനത്തോട് അനുബന്ധിച്ച് അംബേദ്കർ ആർട്സ് സ്പോർട്സ് ആൻഡ് റീഡിംഗ് ക്ലബ് അരുവിക്കരയുടെ നേതൃത്വത്തിൽ ഓർമ്മയിലെ കുരുത്തോല എന്ന പേരിൽ പഴയ കാലഘട്ടത്തിലെ കുരുത്തോലയിലെ കളിപ്പാട്ടങ്ങൾ പരിചയ പെടുത്തുന്ന നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു.

പുതിയ തലമുറയിലെ കുട്ടികൾക്ക് തീരെ പരിചയമില്ലാത്തതായ കുരുത്തോലയിൽ നിർമ്മിക്കുന്ന പന്ത് മടയൽ, പക്ഷി, കൊട്ട, പനനീർപൂവ്, ഓല ചക്രം തുടങ്ങി നിരവധി സാധനങ്ങളുടെ നിർമ്മിതി പരിചയപെടുത്തി.

നാണു പുതുക്കയം, ചന്ദ്രൻ എം.പി, ചന്ദ്രൻ എൻ എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി. ചടങ്ങിൽ ഗിരീശൻ കെ.പി, അശോകൻ കെ, കൃഷ്ണൻ മാസ്റ്റർ കെ എന്നിവർ സംസാരിച്ചു. കെ. ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80219/kuruthola-in-memory-ambedkar-club-organized-childrens-day-celebrations)