---
title: "സാരഥി മഞ്ചാന്തറ ഗ്രന്ഥല ശാല നാടിന് സമർപ്പിച്ചു "
english_title: "Sarathi Manchanthara dedicated the Granthala Sala to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80222/sarathi-manchanthara-dedicated-the-granthala-sala-to-the-nation"
published_at: "2022-11-14T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721ff9a040d_ek_vijayan.jpg"
keywords: []
---

# സാരഥി മഞ്ചാന്തറ ഗ്രന്ഥല ശാല നാടിന് സമർപ്പിച്ചു 

> **Lead Summary:** **വളയം : **മഞ്ചാന്തറ സാരഥി ഗ്രന്ഥശാല ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**വളയം : **മഞ്ചാന്തറ സാരഥി ഗ്രന്ഥശാല ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു.

സാഹിത്യകാരൻ സജീവൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. എം.ബി.ബി.എസ് പ്രവേശനം നേടിയ പുണ്യ എസ് , ബി എ സംഗീതത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീതു ലക്ഷ്മി, അയുർവ്വേദ ഡോക്ടർ വി .പി ആദിത്യ, ഋതുവർണ എന്നിവരെ ആദരിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശ്രീധരൻ , പി. പി അനിൽ, എം.ടി ബാലൻ, കെ.ടി കുഞ്ഞിക്കണ്ണൻ, പി .കെ സച്ചിൽ, എം.പി സുരേഷ് കുമാർ , എൻ. ലിജേഷ് , എന്നിവർ സംസാരിച്ചു. പി പി ജിനീഷ് സ്വാഗതവും പി.കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80222/sarathi-manchanthara-dedicated-the-granthala-sala-to-the-nation)