---
title: "ശിശുദിന ഘോഷയാത്ര; നരിക്കുന്ന് യുപി സ്കൂളിന്റെ ശിശുദിനാഘോഷം വർണ്ണാഭമായി"
english_title: "Children's Day Procession; Children's Day celebration of Narikun UP School was colorful"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80224/childrens-day-procession-childrens-day-celebration-of-narikun-up-school-was-colorful"
published_at: "2022-11-14T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637221f9884a2_Untitled-1.jpg"
keywords: []
---

# ശിശുദിന ഘോഷയാത്ര; നരിക്കുന്ന് യുപി സ്കൂളിന്റെ ശിശുദിനാഘോഷം വർണ്ണാഭമായി

> **Lead Summary:** **എടച്ചേരി : **എടച്ചേരി പട്ടണത്തിൽ വർണ്ണാഭമായി പിഞ്ചുകുട്ടികളുടെ ഘോഷയാത്ര. നരിക്കുന്ന് യുപി സ്കൂൾ പ്രീപ്രൈമറി വിഭാഗവും കൈരളി നഴ്സറി സ്കൂളും സംയുക്തമായാണ് ഘോഷയാത്ര നടത്തിയത്.

## Article Content

**എടച്ചേരി : **എടച്ചേരി പട്ടണത്തിൽ വർണ്ണാഭമായി പിഞ്ചുകുട്ടികളുടെ ഘോഷയാത്ര. നരിക്കുന്ന് യുപി സ്കൂൾ പ്രീപ്രൈമറി വിഭാഗവും കൈരളി നഴ്സറി സ്കൂളും സംയുക്തമായാണ് ഘോഷയാത്ര നടത്തിയത്.

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് രാജ്യം മുഴുവനും ശിശുദിനമായി ആചരിക്കുന്ന ഈ വേളയിലാണ് വ്യത്യസ്ത പരിപാടികളുമായി നരിക്കുന്ന് യുപി സ്കൂൾ മുന്നോട്ടു വന്നത്.

ചിത്രശലഭാംഗിത തൂവെള്ള വസ്ത്രം ധരിച്ചും, ചാച്ചാജി ചാച്ചാജി എന്ന് വിളിച്ചുമാണ് കുട്ടികൾ ഘോഷയാത്രയിൽ പങ്കെടുത്തത്. നരിക്കുന്ന് യുപി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പുതിയങ്ങാടി പട്ടണത്തിലൂടെ സഞ്ചരിച്ച് നരിക്കുന്നു യുപി സ്കൂളിൽ സമാപിച്ചു. ശിശുദിനത്തിൽ മുഖ്യ അതിഥിയായ സുനിൽ കോട്ടേമ്പ്രത്തിന്റെ സ്റ്റേജ് ഷോയും കുട്ടികളുടെ കലാപരിപാടികളും സ്കൂളിൽ വെച്ച് നടന്നു.

ഘോഷയാത്രയിൽ പിഞ്ചുകുട്ടികളോടൊപ്പം അധ്യാപകർ, ടീച്ചേഴ്സ്, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ശിശുദിന യാത്ര കാണുവാനും അകമ്പടിയായും, സഹായഹസ്തവുമായും എടച്ചേരിയിലെ നാട്ടുകാരും ചേർന്നു. എച്ചേരി പട്ടണത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത അനുഭവമായി മാറി ശിശുദിനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80224/childrens-day-procession-childrens-day-celebration-of-narikun-up-school-was-colorful)