---
title: "കിണറിന് ശാപമോക്ഷം; അധികൃതരുടെ ഇടപെടൽ, നാദാപുരത്ത് കിണർ ശുചീകരിച്ചു"
english_title: "Curse the well; After the intervention of the authorities, the well was cleaned in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80246/curse-the-well-after-the-intervention-of-the-authorities-the-well-was-cleaned-in-nadapuram"
published_at: "2022-11-14T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372446657c0a_Untitled-1.jpg"
keywords: []
---

# കിണറിന് ശാപമോക്ഷം; അധികൃതരുടെ ഇടപെടൽ, നാദാപുരത്ത് കിണർ ശുചീകരിച്ചു

> **Lead Summary:** **നാദാപുരം : **കിണറിന് ശാപമോക്ഷം. അധികൃതരുടെ ഇടപെടലിനെ തുടർന്ന് നാദാപുരത്ത് കിണർ ശുചീകരിച്ചു. കഴിഞ്ഞ ആഴ്ച ചത്ത നിലയിൽ എലിയെ കണ്ടെത്തിയ നാദാപുരം ടൗണിലെ സ്വാകാര്യ വ്യക്തിയുടെ കിണർ ആരോഗ്യവകുപ്പിന്റെയും, പഞ്ചായത്തിന്റെയും ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി ശുചീകരിച്ചു.

## Article Content

**നാദാപുരം : **കിണറിന് ശാപമോക്ഷം. അധികൃതരുടെ ഇടപെടലിനെ തുടർന്ന് നാദാപുരത്ത് കിണർ ശുചീകരിച്ചു. കഴിഞ്ഞ ആഴ്ച ചത്ത നിലയിൽ എലിയെ കണ്ടെത്തിയ നാദാപുരം ടൗണിലെ സ്വാകാര്യ വ്യക്തിയുടെ കിണർ ആരോഗ്യവകുപ്പിന്റെയും, പഞ്ചായത്തിന്റെയും ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി ശുചീകരിച്ചു.

വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതിനെ തുടർന്ന് കിണറിന്റെ ഉടമയ്ക്കും കിണറിൽ നിന്ന് വെള്ളം എടുക്കുന്ന സ്ഥാപനങ്ങൾക്കും പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കിണറിന്റെ ഒരു മീറ്റർ ഉയരത്തിൽ ആൾമാറ കെട്ടുകയും നിലം കോൺക്രീറ്റ് ചെയ്യുകയും ചെയ്തു.

സൂക്ഷ്മജീവികൾ കടക്കാത്ത വിധം നെറ്റ് സ്ഥാപിക്കുകയും ചെയ്തു. രണ്ടുതവണ വെള്ളം മുഴുവനും നീക്കം ചെയ്‌തു.ശേഷം ക്ലോറിനേഷൻ നടത്തി ശുചീകരിക്കുകയും ചെയ്തിട്ടുണ്ട് .നിലവിൽ ഏഴ് സ്ഥാപനങ്ങളിലേക്കാണ് ഈ കിണറിൽ നിന്നും വെള്ളം എടുക്കുന്നത്.

നവീകരിച്ച കിണർ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ പ്രീജിത്ത്, സി പ്രസാദ് എന്നിവർ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80246/curse-the-well-after-the-intervention-of-the-authorities-the-well-was-cleaned-in-nadapuram)