---
title: "സഹപാഠികളുടെ സ്മരണക്കായി സ്കൂൾ പാചകപ്പുരയിലേക്ക് ഫ്രിഡ്ജ് നൽകി "
english_title: "A fridge was donated to the school kitchen in memory of classmates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80249/a-fridge-was-donated-to-the-school-kitchen-in-memory-of-classmates"
published_at: "2022-11-14T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372453860436_fridge.jpg"
keywords: []
---

# സഹപാഠികളുടെ സ്മരണക്കായി സ്കൂൾ പാചകപ്പുരയിലേക്ക് ഫ്രിഡ്ജ് നൽകി 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **1991 ലെ എസ്.എസ്.എൽ.സി ബാച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാചകപുരയിലേക്ക് ഫ്രിഡ്ജ് നൽകി. അകാലത്തിൽ വിട്ടു പിരിഞ്ഞ സഹപാഠികളായ ടി. മനോജൻ , എ.പി സുരേഷ്, അനിത പി , സുമ കോട്ടേമ്പ്രം എന്നിവരുടെ സ്മരണാർത്ഥം സ്കൂളിലെ പാചക പുരയിലേക്കാണ് ഫ്രിഡ്ജ് നൽകിയത്.

## Article Content

**ഇരിങ്ങണ്ണൂർ : **1991 ലെ എസ്.എസ്.എൽ.സി ബാച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാചകപുരയിലേക്ക് ഫ്രിഡ്ജ് നൽകി. അകാലത്തിൽ വിട്ടു പിരിഞ്ഞ സഹപാഠികളായ ടി. മനോജൻ , എ.പി സുരേഷ്, അനിത പി , സുമ കോട്ടേമ്പ്രം എന്നിവരുടെ സ്മരണാർത്ഥം സ്കൂളിലെ പാചക പുരയിലേക്കാണ് ഫ്രിഡ്ജ് നൽകിയത്.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.എൻ സിന്ധു വിന് പൂർവ വിദ്യാർത്ഥി പ്രതിനിധി വത്സരാജ് മണലാട്ട് ഫ്രിഡ്ജ് കൈമാറി. അധ്യാപകരായ എ.ആർ അജിത് കുമാർ, എം.സുകുമാരൻ, ജസിൽ രാജ് പി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ മനോജ് തട്ടാറത്ത്, പി.രമേശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80249/a-fridge-was-donated-to-the-school-kitchen-in-memory-of-classmates)