---
title: "ദാറുൽ ഹുദാ പാറക്കടവിൽ റോഡ് സുരക്ഷ ബോധവൽക്കരണം "
english_title: "Road safety awareness at Darul Huda Parakadav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80376/road-safety-awareness-at-darul-huda-parakadav"
published_at: "2022-11-15T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63737322595a8_road_safety.jpg"
keywords: []
---

# ദാറുൽ ഹുദാ പാറക്കടവിൽ റോഡ് സുരക്ഷ ബോധവൽക്കരണം 

> **Lead Summary:** **നാദാപുരം : **ദാറുൽ ഹുദാ പാറക്കടവ് വാഹന ജീവനക്കാർക്ക് വേണ്ടി വടകര ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂളിൽ റോഡ് സേഫ്റ്റി അവയർണസ് ട്രെയിനിങ് സംഘടിപ്പിച്ചു. മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മൂസ മാസ്റ്റർ പനോളി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **ദാറുൽ ഹുദാ പാറക്കടവ് വാഹന ജീവനക്കാർക്ക് വേണ്ടി വടകര ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂളിൽ റോഡ് സേഫ്റ്റി അവയർണസ് ട്രെയിനിങ് സംഘടിപ്പിച്ചു. മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മൂസ മാസ്റ്റർ പനോളി ഉദ്ഘാടനം ചെയ്തു.

ക്ലാസ്സിന് വടകര എം. വി. ഡി പ്രസാദ് സാർ നേതൃത്വം നൽകി റോഡ് സേഫ്റ്റിയെ കുറിച്ചുള്ള ചെറു കഥ എഴുതിയ സ്കൂളിലെ വാഹന ജീവനക്കാരൻ കൂടിയായ മഹമൂദ് എടത്തിൽ സീനിയർ ഡ്രൈവർ പി കൃഷ്ണൻ നായർ വളയം എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.

എ എം വി ഐ സിബി ഡിക്രൂസ്, എ എം വി ഐ ബിജു, മാനേജ് കമ്മിറ്റി അംഗം കല്ലുകൊത്തി അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡണ്ട് ഡോക്ടർ മഹ്മൂദ് പാറക്കടവ്, അബ്ദുൽ സലാം കുമ്മോളി, മുഹമ്മദലി കല്ലിടുക്ക് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80376/road-safety-awareness-at-darul-huda-parakadav)