---
title: "കെ എസ് യു വിദ്യാഭ്യാസ ബന്ദ് നാദാപുരത്ത് പൂർണ്ണം "
english_title: "KSU education bandh complete in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80378/ksu-education-bandh-complete-in-nadapuram"
published_at: "2022-11-15T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637374ac285d6_ksu.jpg"
keywords: []
---

# കെ എസ് യു വിദ്യാഭ്യാസ ബന്ദ് നാദാപുരത്ത് പൂർണ്ണം 

> **Lead Summary:** **നാദാപുരം : **ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കുക എന്നാവിശ്യപ്പെട്ടു കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചു കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് മേഖലയിൽ പൂർണ്ണം.

## Article Content

**നാദാപുരം : **ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കുക എന്നാവിശ്യപ്പെട്ടു കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചു കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് മേഖലയിൽ പൂർണ്ണം.

കല്ലാച്ചി യിൽ പ്രവർത്തകർ പ്രകടനം വും പ്രതിഷേധ യോഗവും നടത്തി. കെ എസ് യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അർജുൻ ശ്യാം വടക്കയിൽ അധ്യക്ഷത വഹിച്ചു. അഖിലാ മര്യാട്ട്, ഡോൺ തോമസ്, അമൽ കൃഷ്ണ ഷിജിൻ ലാൽ, ശാമിൽ പികെ തുടങ്ങിയവർ സംസാരിച്ചു. കിരൺ റെജി,മുഹമ്മദ്‌ സഹൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80378/ksu-education-bandh-complete-in-nadapuram)