---
title: "പോക്സോ കോടതി ഉദ്ഘാടനം 17ന്; ഇരകളാകുന്നവർക്ക് ഉന്നത നീതി പീഠം ഇനി നാദാപുരത്തും "
english_title: "POCSO court opening on 17th; For the victims, the highest court of justice will now go to Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80392/pocso-court-opening-on-17th-for-the-victims-the-highest-court-of-justice-will-now-go-to-nadapuram"
published_at: "2022-11-15T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637388a5e1b5d_COURT.jpg"
keywords: []
---

# പോക്സോ കോടതി ഉദ്ഘാടനം 17ന്; ഇരകളാകുന്നവർക്ക് ഉന്നത നീതി പീഠം ഇനി നാദാപുരത്തും 

> **Lead Summary:** **നാദാപുരം : **സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാദാപുരത്ത് പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി നവംബർ 17 ന് കല്ലാച്ചിയിൽ പ്രവർത്തനം ആരംഭിക്കും.

## Article Content

**നാദാപുരം : **സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാദാപുരത്ത് പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി നവംബർ 17 ന് കല്ലാച്ചിയിൽ പ്രവർത്തനം ആരംഭിക്കും.

ലൈംഗിക അതിക്രമത്തിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണ (POCSO) നിയമപ്രകാരമുള്ള കേസുകളും, ബലാത്സംഗകേസുകളുമാണ് പുതുതായി ആരംഭിക്കുന്ന കോടതി യിൽ ട്രയൽ നടത്തുകയെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ കോടതി വടകര താലൂ ക്കിന്റെ വിവിധ ഭാഗങ്ങളിലെ അതിജീവിതർക്ക് വലിയ ആശ്വാസമാകും. കോഴി ക്കോടും കൊയിലാണ്ടിയിലുമാണ് ഇപ്പോൾ POCSO കോടതി നിലവിലുള്ളത്. കിഴക്കൻ മലയോരമേഖലയിലും മറ്റുമുള്ളവർ 70 ഉം 100 ഉം കിലോമീറ്റർ സഞ്ച രിച്ച് കോടതിയിലെത്തിച്ചേരേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

പുതിയ കോടതി സ്ഥാപിക്കുന്നതോട് കൂടി ചെറിയ ദൂരം സഞ്ചരിച്ചാൽ എല്ലാ വർക്കും കോടതിയിലെത്തിച്ചേരാൻ കഴിയും. 1904 ൽ ആണ് നാദാപുരത്ത് ആദ്യമായി ഒരുകോടതി പ്രവർത്തനം ആരംഭി ക്കുന്നത്. നാദാപുരത്ത് പുളിക്കൂൽ എന്ന സ്ഥലത്ത് സ്ഥാപിതമായ ഈ കോടതി 1910 ലാണ് കല്ലാച്ചിയിലേക്ക് മാറുന്നത്. പിന്നീട് 82 വർഷങ്ങൾക്ക് ശേഷമാണ് 1914 ൽ കല്ലാച്ചിയിൽ ഒരു മജിസ്ട്രേറ്റ് കോടതി സ്ഥാപിതമാകുന്നത്.

അതുവരെ വടകര ആയിരുന്നു മജിസ്ട്രേറ്റ് കോടതി. കല്ലാച്ചിയിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചതോടുകൂടി കല്ലാച്ചിയിൽ ഒരു സിവിൽ കോടതിയും ക്രിമിനൽ കോട തിയും പ്രവർത്തിച്ചുവന്നു. മജിസ്ട്രേറ്റ് കോടതിയുടെ സ്ഥാപനത്തിന് ശേഷം 36 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒരു ജില്ലാ കോടതി കല്ലാച്ചിയിൽ സ്ഥാപിത മാകുന്നത്. നാദാപുരം ബാർ അസോസിയേഷന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി നാദാപുരത്ത് ഒരുപുതിയ കോടതി എന്ന ആഗ്രഹം സഫലമാവുകയാണ്.

17 ന് രാവിലെ 9.15 നാണ് കോടതി ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യും.മുഖ്യാതിഥിയായി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജയചന്ദ്രനും ഓൺലൈനായി പങ്കെടുക്കും.

കോടതി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി ,ഇ.കെ വിജയൻ എം എൽ എ, മജിസ്ത്രേട്ട് പി.എം അബ്ദുൾ ജലീൽ എന്നിവർ പങ്കെടുക്കും. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ അഡ്വ. എം.സിജു, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. സി.പ്രസാദ് സെക്രട്ടറി, അഡ്വ. രേഷ്ന എം.പി,അഡ്വ. കെ. എം രഘുനാഥ്, ലൈബ്രേറിയൻ അഡ്വ. പി. സി ലിനീഷ് കുമാർ () തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80392/pocso-court-opening-on-17th-for-the-victims-the-highest-court-of-justice-will-now-go-to-nadapuram)