---
title: "ഇല്ലം പറമ്പിലെ കല്ലാച്ചി കോടതി സമുച്ചയത്തിൽ ഇനി ജില്ലാ കോടതിയും"
english_title: "The district court will now also be located in the Kallachi court complex at Illam Param"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80450/the-district-court-will-now-also-be-located-in-the-kallachi-court-complex-at-illam-param"
published_at: "2022-11-15T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373cd6791f9c_COURT.jpg"
keywords: []
---

# ഇല്ലം പറമ്പിലെ കല്ലാച്ചി കോടതി സമുച്ചയത്തിൽ ഇനി ജില്ലാ കോടതിയും

> **Lead Summary:** > **നാദാപുരം :** കല്ലാച്ചി കോടതിയിൽ നിന്നും കള്ള സാക്ഷി പറഞ്ഞപ്പോൾ കള്ള സാക്ഷി എന്നത് ലോപിച്ചാണ് "കല്ലാച്ചി " എന്ന സ്ഥല നാമം ഉണ്ടായതെന്ന് പഴമക്കാർ പറയാറുണ്ടത്രെ.കല്ലാച്ചിയുടെ ചരിത്രം കല്ലാച്ചി കോടതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

## Article Content

> **നാദാപുരം :** കല്ലാച്ചി കോടതിയിൽ നിന്നും കള്ള സാക്ഷി പറഞ്ഞപ്പോൾ കള്ള സാക്ഷി എന്നത് ലോപിച്ചാണ് "കല്ലാച്ചി " എന്ന സ്ഥല നാമം ഉണ്ടായതെന്ന് പഴമക്കാർ പറയാറുണ്ടത്രെ.കല്ലാച്ചിയുടെ ചരിത്രം കല്ലാച്ചി കോടതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കല്ലാച്ചി കോടതി റോഡ് കല്ലാച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് . നാദാപുരത്തിന്റെ ചരിത്ര സ്മാരകമായി അറിയപ്പെടുന്ന കല്ലാച്ചി കോടതിയുടെ ചരിത്രം ഈ നാടിന്റെ ചരിത്രം കൂടിയാണ്.

സ്വാതന്ത്യ സമര പോരാളികൾ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കോടതിയിലേക്ക് ബോംബ് എറിഞ്ഞതും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1904 ലാണ് ബ്രിട്ടീഷ് ഭരണക്കാലത്ത് നാദാപുരം പുളിക്കൂലിൽ കോടതി ആരംഭിക്കുന്നത് . 1910 ലാണ് ഇന്ന് കാണുന്ന നാദാപുരം കോടതി കല്ലാച്ചിയിൽ പ്രവർത്തനo ആരംഭിക്കുന്നത്. അന്നത്തെ കടത്തനാട് വലിയ രാജ നൽകിയ ഇല്ലം പറമ്പിലാണ് കോടതി ആരംഭിച്ചത്.

112 വർഷം പഴക്കമുള്ള നാദാപുരം കോടതി സമുച്ചയം ഇനി ജില്ലാ കോടതിയുടെ നിലവാരത്തിലേക്ക് ഉയരുന്നതോടെ വടകര താലൂക്കിലെ കിഴക്കൻ മലയോര നിവാസികൾക്ക് ഉൾപ്പെടെയുള്ളവർക്ക് നീതി തേടി സമീപ പ്രദേശത്ത് എത്താം.

1910 ൽ കല്ലാച്ചിയിൽ കോടതി പ്രവർത്തനം തുടങ്ങിയതിന് ശേഷം 82 വർഷങ്ങൾ കഴിഞ്ഞാണ് 1986 ൽ കല്ലാച്ചിയിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്നത് . 36 വർഷങ്ങക്ക് ശേഷം ഒരു ജില്ലാ കോടതി കൂടി കല്ലാച്ചിയിൽ വരുന്നതോടെ നീത്യന്യായ ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി എഴുതപ്പെടുകയാണ്. കല്ലാച്ചിയിൽ കുടുംബ കോടതി കൂടി സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് നാദാപുരം ബാർ അസോസിയേഷൻ ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80450/the-district-court-will-now-also-be-located-in-the-kallachi-court-complex-at-illam-param)