---
title: "നീർത്തട നടത്തം; നാദാപുരത്ത് നീർത്തടാധിഷ്ഠിത പദ്ധതി"
english_title: "watershed walk; Watershed based project at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80538/watershed-walk-watershed-based-project-at-nadapuram"
published_at: "2022-11-16T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63749e5468838_Untitled-2.jpg"
keywords: []
---

# നീർത്തട നടത്തം; നാദാപുരത്ത് നീർത്തടാധിഷ്ഠിത പദ്ധതി

> **Lead Summary:** **നാദാപുരം : **തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത വർഷം നടപ്പിലാക്കേണ്ട പദ്ധതികൾ നീർത്തടാധിഷ്ഠിതമായി തയ്യാറാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് നാദാപുരം ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത വർഷം നടപ്പിലാക്കേണ്ട പദ്ധതികൾ നീർത്തടാധിഷ്ഠിതമായി തയ്യാറാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് നാദാപുരം ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു.

ഏഴ് നീർത്തടങ്ങളെയും നേരിൽ കണ്ട് വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടി നടത്തിയ നീർത്തട നടത്തം മൂന്നാം വാർഡിലെ വിഷ്ണുമംഗലം നീർത്തടത്തിൽ വച്ച് ആരംഭിച്ചു .മൂന്നാംകുനി തോട് പരിസരത്ത് വെച്ചാണ് രണ്ട് ,മൂന്ന് ,നാല് ,ആറാം വാർഡിന്റെ ചെറിയ ഭാഗം എന്നിവ ഉൾക്കൊള്ളുന്ന നീർത്തടത്തിന്റെ അവസ്ഥ മനസ്സിലാക്കുവാൻ ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ ,തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ ,വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നീർത്തട നടത്തം നടത്തിയത്.

നീർത്തട പരിസരത്തെ സർവ്വേ നമ്പർ ശേഖരിച്ചും ,ഭൂഗർഭജലവിതാനം ഉയർത്തുന്നതിനും , തോട് സംരക്ഷണം ,നീരുറവ സംരക്ഷണം ,ജലസേചന പദ്ധതികൾ ,കുളം നവീകരണം ,ഭൂമിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കൽ ,ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തി വ്യക്തിഗത ആസ്തികളും സാമൂഹ്യ ആസ്തികളും സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി നീർത്തടാധിഷ്ഠിതമായി തയ്യാറാക്കി സർക്കാറിനു സമർപ്പിക്കുന്നതാണ്.

ഇതിനു പ്രത്യേക പരിശീലനം 18 ന് നൽകുന്നതാണ് .നീർത്തട നടത്തം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പദ്ധതി വിശദീകരിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ നാസർ ,മെമ്പർമാരായ പി പി ബാലകൃഷ്ണൻ ,മസ്ബൂബ ഇബ്രാഹിം ,വി പി കുഞ്ഞിരാമൻ ,എ കെ ദുബീർ മാസ്റ്റർ , തൊഴിലുറപ്പ് എ ഇ നവനീത് രാജഗോപാൽ ,ഓവർസിയർ മുസാഫിർ എന്നിവർ സംസാരിച്ചു.

രണ്ട് മൂന്ന് നാല് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, മേ റ്റുമാർ ,എഡിഎസ് ഭാരവാഹികൾ ,കുടുംബശ്രീ പ്രവർത്ത്കർ ,വികസന സമിതി അംഗങ്ങൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .നീർത്തട നടത്തം നടത്തി GIS Track എന്ന സോഫ്റ്റ്‌വെയറീൽ വിവരം രേഖപ്പെടുത്തി പ്രത്യേക നീർത്തടാധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80538/watershed-walk-watershed-based-project-at-nadapuram)