---
title: "ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കൾ മുന്നിട്ടിറങ്ങണം - ഇ.വി ഫായിസ് അലി "
english_title: "Youth should come forward for anti-drug activities - EV Faiz Ali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80557/youth-should-come-forward-for-anti-drug-activities-ev-faiz-ali"
published_at: "2022-11-16T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374b26c5ee0f_fayas_ali.jpg"
keywords: []
---

# ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കൾ മുന്നിട്ടിറങ്ങണം - ഇ.വി ഫായിസ് അലി 

> **Lead Summary:** **നാദാപുരം : **ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് നാദാപുരം പോലീസ് ഇൻസ്‌പെക്ടർ ഇ.വി ഫായിസ് അലി പറഞ്ഞു.

## Article Content

**നാദാപുരം : **ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് നാദാപുരം പോലീസ് ഇൻസ്‌പെക്ടർ ഇ.വി ഫായിസ് അലി പറഞ്ഞു.

ടി.ഐ.എം ട്രെയിനിങ് കോളേജിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ലഹരി വിരുദ്ധ സദസ്സ് നാദാപുരം പോലീസ് ഇൻസ്‌പെക്ടർ ഇ.വി ഫായിസ് അലി ഉദ്‌ഘാടനം ചെയ്തു.

നമ്മുടെ നാട് നശിപ്പിക്കുന്ന ലഹരി മരുന്നിന്റെ അതി പ്രസരം തടയാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ലഹരി വിരുദ്ധ കോ-ഓർഡിനേറ്റർ റീഷ്മ ടീച്ചർ സ്വാഗതം പറഞ്ഞു. കോളജ് യൂണിയൻ അംഗം ജാഫർ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.

'വിമുക്തി മിഷൻ നിങ്ങളോട് പറയുന്നത്' എന്ന വിഷയത്തെ ആസ്പദമാക്കി എക്സൈസ് പ്രിവന്റീവ് ഓഫീസറും,വിമുക്തി ജില്ലാ അസി:കോ ഓർഡിനേറ്ററുമായ ജയപ്രസാദ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു.

അധ്യാപകരായ സിറാജുദ്ധീൻ,ഡോ:നജ്മുദ്ധീൻ,ഹമീദ്,സജിത,ലിൻഡ,നിമിഷ,ജിൽന കോളേജ് യൂണിയൻ ഭാരവാഹികളായ ഫിദ ഫാത്തിമ,വിവേക്.ബി.ഐ തുടങ്ങിയവർ സംസാരിച്ചു. വിശാൽ ബി.എൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80557/youth-should-come-forward-for-anti-drug-activities-ev-faiz-ali)