---
title: "ഭയം വേണ്ട ജാഗ്രത മതി; ചിയ്യൂരിൽ ബോധവൽക്കരണ ക്ലാസ് "
english_title: "No need for fear; caution is enough; Awareness class in Chiyur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80559/no-need-for-fear-caution-is-enough-awareness-class-in-chiyur"
published_at: "2022-11-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374b44ee5148_Untitled-2.jpg"
keywords: []
---

# ഭയം വേണ്ട ജാഗ്രത മതി; ചിയ്യൂരിൽ ബോധവൽക്കരണ ക്ലാസ് 

> **Lead Summary:** **നാദാപുരം : **ഭയം വേണ്ട ജാഗ്രത മതി. നാദാപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ ചിയ്യൂരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിൽ സ്ത്രീകൾ, കുട്ടികൾ, പിഞ്ചുമക്കൾ എന്നിവരോട് ചെയ്യുന്ന അതിക്രമങ്ങൾക്കെതിരെയും, സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി എന്ന ഭവിഷ്യത്തിനെതിരെയുമാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം : **ഭയം വേണ്ട ജാഗ്രത മതി. നാദാപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ ചിയ്യൂരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിൽ സ്ത്രീകൾ, കുട്ടികൾ, പിഞ്ചുമക്കൾ എന്നിവരോട് ചെയ്യുന്ന അതിക്രമങ്ങൾക്കെതിരെയും, സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി എന്ന ഭവിഷ്യത്തിനെതിരെയുമാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.

കാലികപ്രസക്തിയുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്യകയും,ഇത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും കൂടിയായ അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു.

തുടർന്ന് ജാഗ്രത സമിതിയുടെ കൈപ്പുസ്തകം വാർഡ് കമ്മിറ്റിക്ക് കൈമാറി. പഞ്ചായത്ത് കൗൺസിലർ പ്രിൻസിയ ക്ലാസ് നിയന്ത്രിച്ചു. നിർമ്മല ടീച്ചർ, പുതിയോട്ടിൽ ചാത്തു, കുഞ്ഞമ്മദ്, വസന്ത, സുനു സംസാരിച്ചു. പരിപാടിയിൽ നിരവധി സ്ത്രീകൾ രക്ഷിതാക്കൾ പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80559/no-need-for-fear-caution-is-enough-awareness-class-in-chiyur)