---
title: "തണൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി "
english_title: "Donated books to the thanal library"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80699/donated-books-to-the-thanal-library"
published_at: "2022-11-17T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375ded54c81e_book.jpg"
keywords: []
---

# തണൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി 

> **Lead Summary:** **എടച്ചേരി : **ദേശ ശബ്ദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 2000 രൂപ വില വരുന്ന പുസ്തകങ്ങൾ തണൽ ലൈബ്രറിയിലേക്ക് നൽകി. ദേശ ശബ്ദം കമ്മറ്റിയംഗം വത്സരാജ് മണലാട്ട് തണൽ അഡ്മിനിസ്ട്രേറ്റർ മാണിക്കോത്ത് രാജന് പുസ്തകങ്ങൾ കൈമാറി.

## Article Content

**എടച്ചേരി : **ദേശ ശബ്ദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 2000 രൂപ വില വരുന്ന പുസ്തകങ്ങൾ തണൽ ലൈബ്രറിയിലേക്ക് നൽകി. ദേശ ശബ്ദം കമ്മറ്റിയംഗം വത്സരാജ് മണലാട്ട് തണൽ അഡ്മിനിസ്ട്രേറ്റർ മാണിക്കോത്ത് രാജന് പുസ്തകങ്ങൾ കൈമാറി.

ദേശ ശബ്ദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ഈ മാസം 13 ന് മാഹിയിൽ വച്ച് നടന്നപ്പോൾ 20 ഓളം പുസ്തകങ്ങൾ തണൽ ലൈബ്രറിയിലേക്ക് പ്രവാസികളായ നവാസ് എം.പിയും സാദത്ത് ചന്ദ്രോത്തും വാങ്ങി നൽകുകയായിരുന്നു.

നേരത്തെ ബി.ഡി. കെ വടകരയുടെ നേതൃത്വത്തിൽ ഒരുക്കിയ എടച്ചേരി തണലിലെ ലൈബ്രറിയിലേക്ക് പ്രമുഖ സാഹിത്യകാരിയും ദേശശബ്ദം ചീഫ് എഡിറ്ററുമായ അജിത കൃഷ്ണ മുക്കാളി നൂറോളം പുസ്തകങ്ങൾ നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80699/donated-books-to-the-thanal-library)