---
title: "ചരിത്ര കോടതി; നാദാപുരത്ത് പോക്സോ കോടതി ഉദ്‌ഘാടനം ചെയ്തു "
english_title: "Court of History; POCSO court inaugurated in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80701/court-of-history-pocso-court-inaugurated-in-nadapuram"
published_at: "2022-11-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e0faae93a_court.jpg"
keywords: []
---

# ചരിത്ര കോടതി; നാദാപുരത്ത് പോക്സോ കോടതി ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം :** ചരിത്രപ്രാധാന്യമുള്ള കോടതിയിൽ മറ്റൊരു ചുവടുവെപ്പ്, നാദാപുരത്ത് പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കല്ലാച്ചി കോടതി സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

**നാദാപുരം :** ചരിത്രപ്രാധാന്യമുള്ള കോടതിയിൽ മറ്റൊരു ചുവടുവെപ്പ്, നാദാപുരത്ത് പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കല്ലാച്ചി കോടതി സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു.

പോക്സോ നിയമപ്രകാരമുള്ള കേസുകളും, ബലാത്സംഗ കേസുകളുമാണ് പുതുതായി ആരംഭിച്ച കോടതിയിൽ ട്രയൽ നടത്തുക. കോഴിക്കോടും കൊയിലാണ്ടിയിലുമാണ് ജില്ലയിൽ പോക്സോ കോടതി നിലവിലുള്ളത്.

കിഴക്കൻ മലയോരമേഖലയിലും മറ്റുമുള്ളവർ കിലോമീറ്ററുകൾ സഞ്ചരിച്ച് കോടതിയിലെത്തിച്ചേരേണ്ട അവസ്ഥക്ക് പുതിയ കോടതി സ്ഥാപിക്കുന്നതോട് കൂടി പരിഹാരമാകും. കേരള ഹൈകോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു.

കേരള ഹൈകോടതി ജഡ്ജ് സി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജ് എസ് കൃഷ്ണകുമാർ, പുതുതായി നിയമിക്കപ്പെടുന്ന സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി അനിൽ, കെ മുരളീധരൻ എം.പി, ഇ.കെ വിജയൻ എം.എൽ.എ, മുൻസീഫ് ടി.എൻ സൗമ്യ, മജിസ്‌ട്രേറ്റ് പി.എം അബ്ദുൽ ജലീൽ, പബ്ലിക് പ്രോസിക്യുട്ടർ മനോജ് അരൂർ, ബാർ അസോസിയേഷൻ പ്രസിഡന്റ് സി പ്രസാദ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80701/court-of-history-pocso-court-inaugurated-in-nadapuram)