---
title: "അരൂരിൽ സംഘകൃഷി ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു "
english_title: "In Arur, gang farming was destroyed under the cover of darkness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80713/in-arur-gang-farming-was-destroyed-under-the-cover-of-darkness"
published_at: "2022-11-17T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e9c9ec283_Untitled-1.jpg"
keywords: []
---

# അരൂരിൽ സംഘകൃഷി ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു 

> **Lead Summary:** **അരൂർ : **കർഷക സംഘം അരൂർ ടൗൺ യൂനിറ്റ് നടത്തിവരുന്ന സംഘകൃഷി ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. നേന്ദ്ര വാഴകൾക്ക് പുറമെ തെങ്ങിൻ തൈകളും , പ്ലാവിൻ തൈകളും നശിപ്പിച്ചവയിൽ പ്പെടുന്നു.

## Article Content

**അരൂർ : **കർഷക സംഘം അരൂർ ടൗൺ യൂനിറ്റ് നടത്തിവരുന്ന സംഘകൃഷി ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. നേന്ദ്ര വാഴകൾക്ക് പുറമെ തെങ്ങിൻ തൈകളും , പ്ലാവിൻ തൈകളും നശിപ്പിച്ചവയിൽ പ്പെടുന്നു.

കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം കൂടുത്താം കണ്ടി രവി , ആർ.പി മഹേഷ്, തേലേരി രാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. നാദാപുരം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കർഷക സംഘം മേഖലാ കമ്മിറ്റി പ്രസ്ഥാവനയിൽ ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80713/in-arur-gang-farming-was-destroyed-under-the-cover-of-darkness)