---
title: "ബഡ്സ് ഫെസ്റ്റിവൽ; ഓവറോൾ ചാമ്പ്യന്മാരായി വാണിമേൽ ബഡ്സ് സ്കൂൾ"
english_title: "Buds Festival; Vanimel Buds as overall champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80766/buds-festival-vanimel-buds-as-overall-champions"
published_at: "2022-11-17T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637624d475155_vaimel_buds_school.jpg"
keywords: []
---

# ബഡ്സ് ഫെസ്റ്റിവൽ; ഓവറോൾ ചാമ്പ്യന്മാരായി വാണിമേൽ ബഡ്സ് സ്കൂൾ

> **Lead Summary:** **വാണിമേൽ:** ഓവറോൾ ചാമ്പ്യന്മാരായി ബഡ്സ് സ്കൂൾ വാണിമേൽ. കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ ബഡ്സ് ഫെസ്റ്റിലാണ് ഈയൊരു നേട്ടം കൈവരിച്ചത്.

## Article Content

**വാണിമേൽ:** ഓവറോൾ ചാമ്പ്യന്മാരായി ബഡ്സ് സ്കൂൾ വാണിമേൽ. കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ ബഡ്സ് ഫെസ്റ്റിലാണ് ഈയൊരു നേട്ടം കൈവരിച്ചത്.

മഴവില്ല് 2022 എന്ന ശീർഷകത്തിൽ കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലെ നിരവധി ബഡ്സ് സ്കൂളുകൾ പങ്കെടുത്തു. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വാണിമേൽ ബഡ്സ് സ്കൂളിനെ അനുമോദിക്കാൻ പഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.

ജന്മനായുള്ള വൈകല്യത്തെ അതിജയിച്ച് നേടിയ ഈ വിജയം പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടമായി. അനുമോദന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വനജ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.നവാസ് മാസ്റ്റർ കുറ്റ്യാടി മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർമാർ, ബഡ്സ് സ്കൂൾ അധ്യാപകർ,വിദ്യാർത്ഥികൾ രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80766/buds-festival-vanimel-buds-as-overall-champions)