---
title: "ഭർത്താവിന്റെ ഒത്താശയോടെ ഭർതൃസഹോദരൻ ഗൾഫിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതി "
english_title: "The young woman complains that her brother-in-law took her to the Gulf with her husband's connivance and tortured her "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8077/the-young-woman-complains-that-her-brother-in-law-took-her-to-the-gulf-with-her-husbands-connivance-and-tortured-her"
published_at: "2021-10-30T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d50a60d491_torture.jpg"
keywords: []
---

# ഭർത്താവിന്റെ ഒത്താശയോടെ ഭർതൃസഹോദരൻ ഗൾഫിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതി 

> **Lead Summary:** **നാദാപുരം :** നാദാപുരം സ്വദേശിയായ ഭർത്താവിന്റെ ഒത്താശയോടെ ഭർതൃസഹോദരൻ ഗൾഫിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഭർത്താവിനെയും സഹോദരനെയും പ്രതിചേർത്ത് തൊണ്ടർനാട് പൊലീസ് ക്രൈം നമ്പർ 488/21 പ്രകാരം കേസെടുത്തിട്ടുണ്ട്.

## Article Content

**നാദാപുരം :** നാദാപുരം സ്വദേശിയായ ഭർത്താവിന്റെ ഒത്താശയോടെ ഭർതൃസഹോദരൻ ഗൾഫിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഭർത്താവിനെയും സഹോദരനെയും പ്രതിചേർത്ത് തൊണ്ടർനാട് പൊലീസ് ക്രൈം നമ്പർ 488/21 പ്രകാരം കേസെടുത്തിട്ടുണ്ട്.

പത്ത് വർഷം മുമ്പ് നാദാപുരം കുമ്മങ്കോട്ടെ കുനിയിൽ മജീദ് വയനാട് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തതായും ഇയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ച് ഭാര്യയെ സംരക്ഷിക്കുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി തിരുനെല്ലി സർക്കിൾ ഇൻപെക്ടർ ഷൈജു പറഞ്ഞു. 2019 ലാണ് യുവതിയെ മജീദ് സഹോദരനോടൊപ്പം ഖത്തറിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് അയക്കുന്നത്.

ഉടൻ തന്നെ താനും ഖത്തറിലേക്ക് വരാമെന്ന് പറഞ്ഞ ഭർത്താവ് വന്നില്ലെന്നും ഒൻപത് മാസത്തോളം ഭർതൃ സഹോദരൻ്റെ മുറിയിൽ താമസിപ്പിച്ചു. ഇതിനിടയിൽ സഹോദരൻ പീഡിപ്പിച്ചു. താമസസ്ഥലത്തിൻ്റെ വാടകക്കാരനായ കണ്ണൂർ ഇരിട്ടി സ്വദേശിയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും താൻ കുളിക്കുമ്പോഴും ഉറങ്ങിക്കിടക്കുമ്പോഴുമുള്ള ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീക്ഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭർതൃ സഹോദരൻ്റെ ഫോണിൽ നിന്ന് ഈ ദൃശ്യം തനിക്ക് കാണിച്ചു തന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ നാട്ടിലെത്തിയ ഇയാൾ വീണ്ടും ഖത്തറിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുകയാണ്. ഈ ആവശ്യവുമായാണ് ഭർത്താവ് കഴിഞ്ഞ ദിവസം മർദ്ദിച്ചതെന്നും യുവതി പറയുന്നു. ഭർത്താവിൻ്റെ ഒത്താശയോടെ യുവതിയെ ഭർതൃസഹോദരൻ ഗൾഫിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും കണ്ണൂർ സ്വദേശിക്ക് കാഴ്ച്ചവെച്ചതായും പരാതി.

മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി വീണ്ടും ഗൾഫിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുന്നതായും വയനാട് സ്വദേശിയായ യുവതി തൊണ്ടർനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വയനാട് വാടക ക്വേട്ടേഴ്സിൽ താമസിക്കുന്ന 34 കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ആഴ്ച്ച ഭർത്താവ് ഈ ആവശ്യവുമായി വീട്ടിലെത്തി ക്രൂരമായി മർദ്ദിച്ചതായും പീഡനം സഹിക്കാതെ വന്നതിന്നാലാണ് നീതി തേടി പൊലീസിനെ സമീപിച്ചതെന്നും യുവതി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8077/the-young-woman-complains-that-her-brother-in-law-took-her-to-the-gulf-with-her-husbands-connivance-and-tortured-her)