---
title: "കോളനിക്കാർക്ക് ആശ്വാസം: പാർപ്പിട പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു"
english_title: "Relief for colonists: Construction of housing project has begun."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80771/relief-for-colonists-construction-of-housing-project-has-begun"
published_at: "2022-11-17T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637636e46d548_Untitled-1.jpg"
keywords: []
---

# കോളനിക്കാർക്ക് ആശ്വാസം: പാർപ്പിട പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു

> **Lead Summary:** ** വാണിമേൽ : **അടുപ്പിൽ കോളനികർക്ക് ആശ്വാസം. സംസ്ഥാന സർക്കാരും ട്രൈബൽ വകുപ്പും സംയുക്തമായി അടുപ്പിൽ കോളനിയിലെ 62 കുടുംബങ്ങൾക്കും പാർപ്പിട സമുച്ചയം പണിയുവാൻ ഉള്ള പദ്ധതിക്ക് തുടക്കമായി.

## Article Content

** വാണിമേൽ : **അടുപ്പിൽ കോളനികർക്ക് ആശ്വാസം. സംസ്ഥാന സർക്കാരും ട്രൈബൽ വകുപ്പും സംയുക്തമായി അടുപ്പിൽ കോളനിയിലെ 62 കുടുംബങ്ങൾക്കും പാർപ്പിട സമുച്ചയം പണിയുവാൻ ഉള്ള പദ്ധതിക്ക് തുടക്കമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിത, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പത്മനാഭൻ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ യോഗത്തിൽ പങ്കെടുത്തു.

ആറുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് പാർപ്പിട സമുച്ചയം നൽകുവാൻ ആകും എന്നാണ് പ്രതീക്ഷ. 10ലക്ഷം രൂപ വീതമാണ് സംസ്ഥാന സർക്കാർ ഓരോ വീടിനു വേണ്ടിയും മാറ്റിവയ്ക്കുന്നത്, ഇതിൽ 4 ലക്ഷം രൂപ ഭൂമി വാങ്ങുവാനും, 6 ലക്ഷം രൂപ വീട് നിർമ്മാണത്തിനുമാണ്.

അടുപ്പിൽ കോളനി നിവാസികൾ നാട്ടുകാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ് അടുപ്പിൽ കോളനി നിവാസികൾ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80771/relief-for-colonists-construction-of-housing-project-has-begun)