---
title: "ഹൃദയം വിളമ്പി വളയം; കലോത്സവ ലഹരിയിൽ കുരുന്നുകൾക്കൊപ്പം നാടും"
english_title: "Heart serving ring; The country with the children in the drunkenness of Kalotsava"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80925/heart-serving-ring-the-country-with-the-children-in-the-drunkenness-of-kalotsava"
published_at: "2022-11-18T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637760f1358cc_kalolstavam.jpg"
keywords: []
---

# ഹൃദയം വിളമ്പി വളയം; കലോത്സവ ലഹരിയിൽ കുരുന്നുകൾക്കൊപ്പം നാടും

> **Lead Summary:** **വളയം: **നാദാപുരം ഉപജില്ലാ സ്ക്കൂൾ കലോത്സവത്തെ ഒരിക്കൽ കൂടി അവിസ്മരണീയമാക്കി വളയം ഗ്രാമം. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷരമുറ്റങ്ങൾ ഉണർന്ന് സർഗ വൈഭവങ്ങൾ മാറ്റുയ്ക്കുന്ന വേളയിൽ ഈ മലയോര ഗ്രാമം സ്നേഹം വിളമ്പി കലോത്സവം ജനകീയ ഉത്സവമാക്കി കഴിഞ്ഞു.

## Article Content

**വളയം: **നാദാപുരം ഉപജില്ലാ സ്ക്കൂൾ കലോത്സവത്തെ ഒരിക്കൽ കൂടി അവിസ്മരണീയമാക്കി വളയം ഗ്രാമം. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷരമുറ്റങ്ങൾ ഉണർന്ന് സർഗ വൈഭവങ്ങൾ മാറ്റുയ്ക്കുന്ന വേളയിൽ ഈ മലയോര ഗ്രാമം സ്നേഹം വിളമ്പി കലോത്സവം ജനകീയ ഉത്സവമാക്കി കഴിഞ്ഞു.

നാല് നാളുകളിലായി വളയം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന കലോത്സവത്തിൽ ഇന്ന് രാവ് പകലായി മാറും. പത്തോളം വേദികളിലായി ആയിരത്തിലേറെ പ്രതിഭകളാണ് കലാപ്രകടനം കാഴ്ച്ചവെയ്ക്കുന്നത്. വിഭവസമൃദവും രുചി പെരുമയുള്ള ഭക്ഷണ പന്തലാണ് കലോത്സവ വേദിയിലെ ജനകീയ കൂട്ടായ്മയുടെ മുഖം.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ആയിരകണക്കിന് പേർക്കാണ് ഭക്ഷണം സംഘാടകർ ചിട്ടയായി ഭക്ഷണം വിളമ്പുന്നത്. പകൽ പന്ത്രണ്ടിന് ആരംഭിച്ച ഭക്ഷണ വിതരണം വൈകിട്ട് മൂന്നര വരെ നീണ്ടു. വിജയികൾക്കുള്ള ഉപഹാരങ്ങളും പുരസ്ക്കാരങ്ങളുമായി നൂറുകണക്കിന് ട്രോഫികളാണ് ഒരുക്കി വെച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80925/heart-serving-ring-the-country-with-the-children-in-the-drunkenness-of-kalotsava)