---
title: "വിദ്യാർത്ഥിനിയുടെ ധീരത: പാറക്കടവ് ദാറുൽ ഹുദാ ആദരിച്ചു "
english_title: "Girl student's bravery: Parakkadav Darul Huda honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80949/girl-students-bravery-parakkadav-darul-huda-honored"
published_at: "2022-11-18T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63778cd28ab6a_Untitled-1.jpg"
keywords: []
---

# വിദ്യാർത്ഥിനിയുടെ ധീരത: പാറക്കടവ് ദാറുൽ ഹുദാ ആദരിച്ചു 

> **Lead Summary:** **നാദാപുരം: **കഴിഞ്ഞദിവസം വീട്ടിലേക്ക് വരികയായിരുന്ന ദാറുൽ ഹുദാ സ്കൂൾ പാറക്കടവിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റൈഫാ ഫാത്തിമക്ക് നേരെ വീട്ടുമുറ്റത്ത് വെച്ച് തെരുവുനായ ആക്രമണം ഉണ്ടാവുകയും സമയോചിതമായി തൻ്റെ ആത്മധൈര്യം കൊണ്ട് സ്കൂൾ ബാഗ് ഉപയോഗിച്ച് പ്രതിരോധിക്കുകയും നായയെ തുരുത്തി ഓടിക്കുകയും ചെയ്ത ധീരതയ്ക്ക് സ്കൂൾ പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് അനുമോദനം അർപ്പിച്ചു.

## Article Content

**നാദാപുരം: **കഴിഞ്ഞദിവസം വീട്ടിലേക്ക് വരികയായിരുന്ന ദാറുൽ ഹുദാ സ്കൂൾ പാറക്കടവിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റൈഫാ ഫാത്തിമക്ക് നേരെ വീട്ടുമുറ്റത്ത് വെച്ച് തെരുവുനായ ആക്രമണം ഉണ്ടാവുകയും സമയോചിതമായി തൻ്റെ ആത്മധൈര്യം കൊണ്ട് സ്കൂൾ ബാഗ് ഉപയോഗിച്ച് പ്രതിരോധിക്കുകയും നായയെ തുരുത്തി ഓടിക്കുകയും ചെയ്ത ധീരതയ്ക്ക് സ്കൂൾ പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് അനുമോദനം അർപ്പിച്ചു.

മോമെന്റോ പി.ടി.എ പ്രസിഡണ്ട് ഡോക്ടർ മുഹമ്മദ് പറക്കടവ് വിദ്യാർഥിനിക്ക് കൈമാറി പരിപാടിയിൽ സ്കൂൾ മാനേജർ മുനീർ സഖാഫി മാനേജ്മെൻറ് കമ്മിറ്റി അംഗം ടിടി അബൂബക്കർ ഫൈസി, പുന്നോറത്ത് അഹമ്മദ് ഹാജി, കല്ല്കൊത്തി അബൂബക്കർ ഹാജി, നിസാർ ഫാളിലി താനക്കോട്ടൂർ, ശശീന്ദ്രൻ മാസ്റ്റർ, ഹാഫിസ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80949/girl-students-bravery-parakkadav-darul-huda-honored)