---
title: "വളയം ടൗണിൽ കുഴഞ്ഞ് വീണ് മരിച്ച കുമാരൻ്റെ സംസ്ക്കാരം ഇന്ന്"
english_title: "The cremation of Kumaran, who died after collapsing in Valayam town today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80995/the-cremation-of-kumaran-who-died-after-collapsing-in-valayam-town-today"
published_at: "2022-11-19T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378414a24bb4_Untitled-1.jpg"
keywords: []
---

# വളയം ടൗണിൽ കുഴഞ്ഞ് വീണ് മരിച്ച കുമാരൻ്റെ സംസ്ക്കാരം ഇന്ന്

> **Lead Summary:** **വളയം : **വളയം ടൗണിൽ കുഴഞ്ഞ് വീണ് മരിച്ച കുമാരൻ്റെ സംസ്ക്കാരം ഇന്ന് രാവിലെ വീട്ട് വളപ്പിൽ നടക്കും. ടൗണിൽ ബാങ്കിൽ പോയി മടങ്ങിയ നിർമാണ തൊഴിലാളി ഇന്നലെയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ചുഴലിമുതുകുറ്റി ചന്ദനാ കണ്ടിപൊയിൽ കുമാരൻ ആണ് മരിച്ചത്.

## Article Content

**വളയം : **വളയം ടൗണിൽ കുഴഞ്ഞ് വീണ് മരിച്ച കുമാരൻ്റെ സംസ്ക്കാരം ഇന്ന് രാവിലെ വീട്ട് വളപ്പിൽ നടക്കും. ടൗണിൽ ബാങ്കിൽ പോയി മടങ്ങിയ നിർമാണ തൊഴിലാളി ഇന്നലെയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ചുഴലിമുതുകുറ്റി ചന്ദനാ കണ്ടിപൊയിൽ കുമാരൻ ആണ് മരിച്ചത്.

നിർമ്മാണ തൊഴിലാളിയായ കുമാരൻ സി.പിഐ എം മുതുകുറ്റി ബ്രാഞ്ച് അംഗമാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വളയം ഗ്രാമീണ ബാങ്ക് പരിസരത്താണ് കുഴഞ്ഞ് വീണത്. ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ശോഭ. മക്കൾ: ഷംന,ഷിംന ,ഷാലു. മരുമക്കൾ: ഷനൽ (ഉമ്മത്തൂർ) ,ദീപേഷ് (വെള്ളൂർ) സഹോദരങ്ങൾ: രാജു സി.പി ( സി.പിഐ എം മുതുകുറ്റി ബ്രാഞ്ച് അംഗം ) മന്ദി, ചന്ദ്രി, ബിന്ദു, ബീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80995/the-cremation-of-kumaran-who-died-after-collapsing-in-valayam-town-today)