---
title: "തെങ്ങിന് നല്ല വില; പാലംപണിക്ക് ബണ്ട് കെട്ടാൻ തെങ്ങിൻ തടി ഒന്നിന് ആയിരത്തി അഞ്ഞൂറോളം വില "
english_title: "Good price for coconut; Coconut timber costs around Rs. 1,500 to build a bund for the bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8108/good-price-for-coconut-coconut-timber-costs-around-rs-1500-to-build-a-bund-for-the-bridge"
published_at: "2021-10-31T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617deec9d28b5_THENGU.jpg"
keywords: []
---

# തെങ്ങിന് നല്ല വില; പാലംപണിക്ക് ബണ്ട് കെട്ടാൻ തെങ്ങിൻ തടി ഒന്നിന് ആയിരത്തി അഞ്ഞൂറോളം വില 

> **Lead Summary:** **നാദാപുരം: **ആർക്കും വേണ്ടാതെ കിടന്ന പീറ്റ തെങ്ങുകൾക്ക് ഇത് നല്ല കാലം .ദേശീയപാതയിൽ മൂരാട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പാലം നിർമാണത്തിന് ബണ്ടുകെട്ടാൻ ആവശ്യമായ തെങ്ങിൻതടി തേടി ഏജന്റുമാർ നാട്ടിൻപുറത്ത്. 500 മുതൽ 1500 രൂപ വരെ വില നൽകിയാണ് ഇവർ തെങ്ങ് വാങ്ങുന്നത്.

## Article Content

**നാദാപുരം: **ആർക്കും വേണ്ടാതെ കിടന്ന പീറ്റ തെങ്ങുകൾക്ക് ഇത് നല്ല കാലം .ദേശീയപാതയിൽ മൂരാട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പാലം നിർമാണത്തിന് ബണ്ടുകെട്ടാൻ ആവശ്യമായ തെങ്ങിൻതടി തേടി ഏജന്റുമാർ നാട്ടിൻപുറത്ത്. 500 മുതൽ 1500 രൂപ വരെ വില നൽകിയാണ് ഇവർ തെങ്ങ് വാങ്ങുന്നത്.

പുഴയിലും മറ്റും പാലത്തിന്റെ തൂണുകൾ നിർമിക്കുമ്പോൾ വെള്ളം ഒഴിവാക്കാൻ ആഴത്തിൽ കുറ്റികൾ അടിച്ച് താഴ്ത്തി, തെങ്ങിൻ തടികൊണ്ട് ബണ്ട് കെട്ടുകയാണ് ചെയ്യുന്നത്. ഓരോ പാലം നിർമാണത്തിനും നൂറുകണക്കിന് തെങ്ങിൻ തടി ആവശ്യമുണ്ട്. നാദാപുരം മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിൽനിന്ന് ഇതിനോടകം ഒട്ടേറെ ലോഡ് തെങ്ങിൻതടികൾ കൊണ്ടുപോയി.

വിദഗ്ധരായ മരംവെട്ട് തൊഴിലാളികൾ യന്ത്രം ഉപയോഗിച്ചാണ് തെങ്ങുകൾ മുറിക്കുന്നത്. ഉല്പാദനം നിലച്ച തെങ്ങുകൾ എന്ത് ചെയ്യണമെന്ന് അറിയാതെ കർഷകർ നിൽക്കുമ്പോഴാണ് ഈ പുതിയ അവസരം . 150 രൂപ വരെയാണ് തെങ്ങിൻ തടിയുടെ വില താഴ്ന്നത്. ഇത് വെട്ടിമാറ്റാനുള്ള തുകയ്‌ക്ക് തികയില്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8108/good-price-for-coconut-coconut-timber-costs-around-rs-1500-to-build-a-bund-for-the-bridge)