---
title: "സ്ത്രീകൾക്കായി പ്രത്യേക പരിശോധന; 11ാം വാർഡ് 12ലേക്ക് "
english_title: "Special examination for women; 11th Ward to 12th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81141/special-examination-for-women-11th-ward-to-12th"
published_at: "2022-11-19T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379185be0046_Untitled-1.jpg"
keywords: []
---

# സ്ത്രീകൾക്കായി പ്രത്യേക പരിശോധന; 11ാം വാർഡ് 12ലേക്ക് 

> **Lead Summary:** **നാദാപുരം: **സ്ത്രീകൾക്കായി പ്രത്യേക പരിശോധന. നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ത്രീകളുടെ സൗജന്യ എച്ച്.ബി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹീമോഗ്ലോബിൻ അതിന്റെ യഥാർത്ഥ അളവായ 12ലേക്ക് മാറ്റുവാനുള്ള നടപടിയുടെ ഭാഗമായാണ് പരിശോധന.

## Article Content

**നാദാപുരം: **സ്ത്രീകൾക്കായി പ്രത്യേക പരിശോധന. നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ത്രീകളുടെ സൗജന്യ എച്ച്.ബി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹീമോഗ്ലോബിൻ അതിന്റെ യഥാർത്ഥ അളവായ 12ലേക്ക് മാറ്റുവാനുള്ള നടപടിയുടെ ഭാഗമായാണ് പരിശോധന.

വിളർച്ച മുക്ത പ്രദേശമാകുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് . പാറയിൽ അങ്കണവാടിയിൽ വെച്ച് നടന്ന പരിശോധന ക്യാമ്പിൽ 50 സ്ത്രീകളുടെ HB പരിശോധന നടത്തി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിവി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സുനിത എടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമസഭ ഫെസിലിറ്റേർ ടി. രാഘവൻ, കെ കെ.അനിൽകുമാർ,പി.പി ബബിലാഷ്, എം. വി വനജ,പി.പി. ശോഭ എന്നിവർ സംസാരിച്ചു. പരിശോധനക്ക്‌ JPHN മാരായ പി. അനില കുമാരി, ഡി.എസ് ഷൈമ, JHI സി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81141/special-examination-for-women-11th-ward-to-12th)