---
title: "നാടിൻ്റെ കാരണവർ യാത്രയായി ; കുറുവന്തേരിയിലെ പൗരപ്രമുഖൻ പുത്തോളിക്കുനി ഒണക്കൻ നൂറ്റിയഞ്ചാംവയസ്സിൽ വിടവാങ്ങി"
english_title: "Putholikuni Onakkan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8120/putholikuni-onakkan-passed-away"
published_at: "2021-10-31T08:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e0e0907d3e_puththolikkuni onakkan.jpg"
keywords: []
---

# നാടിൻ്റെ കാരണവർ യാത്രയായി ; കുറുവന്തേരിയിലെ പൗരപ്രമുഖൻ പുത്തോളിക്കുനി ഒണക്കൻ നൂറ്റിയഞ്ചാംവയസ്സിൽ വിടവാങ്ങി

> **Lead Summary:** **നാദാപുരം**: പ്രായത്തെ കൂസാത്ത ആവേശമായ, നാടിൻ്റെയാകെ കാരണവർ ഒടുവിൽ യാത്രയായി . കുറുവന്തേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും പൗരപ്രമുഖനുമായ പുത്തോളിക്കുനി ഒണക്കനാണ് നൂറ്റിയഞ്ചാവയസ്സിൽ വിടവാങ്ങിയത്.

## Article Content

**നാദാപുരം**: പ്രായത്തെ കൂസാത്ത ആവേശമായ, നാടിൻ്റെയാകെ കാരണവർ ഒടുവിൽ യാത്രയായി . കുറുവന്തേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും പൗരപ്രമുഖനുമായ പുത്തോളിക്കുനി ഒണക്കനാണ് നൂറ്റിയഞ്ചാവയസ്സിൽ വിടവാങ്ങിയത്.

കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം . ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിക്കും .

ഗൾഫിലുള്ള മക്കൾ എത്തിയ ശേഷമായിരിക്കും സംസ്ക്കാരം. നൂറാം വയസ്സിൽ ഇദ്ദേഹത്തെ കുറുവന്തേരിയിലെ പൗരാവലി ആദരിച്ചിരുന്നു. ജീവിതത്തിൽ ഉടനീളം കർമ്മ നിരതനായ ഇദ്ദേഹം തൊണ്ണൂറാ വയസ്സിൽ മക്കളോടൊപ്പം ഗൾഫിലേക്ക് പോയിരുന്നു. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റായിരുന്ന ഒണക്കൻ പിന്നീട് കോൺഗ്രസ് പ്രവർത്തകനായി.

ക്ഷേത്രങ്ങളുടെ പരിപാലന സമിതികളിൽ പ്രവർത്തിച്ച ഇദ്ദേഹം എസ് എൻ ഡി പി യുടെ പ്രദേശത്തെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്നു. ഭാര്യ: പരേതയായ പൊക്കി. മക്കൾ: ബാലൻ, കുഞ്ഞിരാമൻ, സുരേന്ദ്രൻ (എല്ലാവരും ഒമാൻ) ചന്ദ്രി, വിമല, പരേതരായ കടുങ്ങോൻ ,ചാത്തു, നാണു, കുമാരൻ. മരുമക്കൾ: ജാനു, ദേവി, ലീല, ചന്ദ്രി, ശാന്ത, സുമതി, ചന്ദ്രി, രാജൻ, ബാബു.'

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8120/putholikuni-onakkan-passed-away)