---
title: "ലോകകപ്പ് ആവേശം ലഹരിക്കെതിരായ പോരാട്ടമാക്കുകയാണ് മുസ്ലിം യൂത്ത് ലീഗ് "
english_title: "The Muslim Youth League is turning the World Cup excitement into a fight against addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81208/the-muslim-youth-league-is-turning-the-world-cup-excitement-into-a-fight-against-addiction"
published_at: "2022-11-20T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379da760285b_football.jpg"
keywords: []
---

# ലോകകപ്പ് ആവേശം ലഹരിക്കെതിരായ പോരാട്ടമാക്കുകയാണ് മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** നാദാപുരം : ലോക ഫുട്‌ബോൾ മാമാങ്കത്തിന് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഖത്തർ അൽ ബൈത്ത് മൈതാനിയിലെ പുൽത്തകിടുകൾ ആ ആരവത്തെ എതിരേൽക്കാൻ തയാറായി നിൽക്കുമ്പോൾ നാദാപുരവും ഫുട്‍ബോൾ ലഹരിയിൽ.

## Article Content

നാദാപുരം : ലോക ഫുട്‌ബോൾ മാമാങ്കത്തിന് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഖത്തർ അൽ ബൈത്ത് മൈതാനിയിലെ പുൽത്തകിടുകൾ ആ ആരവത്തെ എതിരേൽക്കാൻ തയാറായി നിൽക്കുമ്പോൾ നാദാപുരവും ഫുട്‍ബോൾ ലഹരിയിൽ.

> ലോകം കാല്പന്തിന്റെ വശ്യതയിൽ മയങ്ങുന്ന ഈ ലോകകപ്പ് ഫുട്‍ബോൾ കാലത്ത് ലഹരിയെ മാറ്റി നിർത്തി യുവജനതയെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച "ലഹരി ഔട്ട് One Milion Goal" കാമ്പയിന്റെ ഭാഗമായി നാദാപുരം മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ആരവം ഇന്ന് (ഞായർ) വൈകുന്നേരം 6.30 ന് കക്കംവെള്ളിയിൽ നിന്ന് തുടങ്ങി നാദാപുരത്ത് സമാപിക്കും.

ഇഷ്ട ടീമിന്റെ ജേഴ്‌സി അണിഞ്ഞും കൊടികളേന്തിയും ഫുട് ബോൾ സ്നേഹികൾ കക്കംവെള്ളിയിൽ നിന്നും ആരംഭിക്കുന്ന ആരവത്തിൽ പങ്കാളികളാകണമെന്നും,തുടർന്ന് നാദാപുരം ബസ് സ്റ്റാന്റിന് പിറകുവശത്തെ ടർഫിൽ അരങ്ങേറുന്ന ഫുട്ബോൾ ഷൂട്ടൗട്ടിൽ പങ്കെടുത്തേ പിരിഞ്ഞു പോകാവൂ എന്ന്നും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഇൻ ചാർജ് കെഎം ഹംസ,ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81208/the-muslim-youth-league-is-turning-the-world-cup-excitement-into-a-fight-against-addiction)