---
title: "പാഠ്യ പദ്ധതി; തൂണേരിയിൽ ജനകീയ ചർച്ച ശ്രദ്ധേയമായി "
english_title: "Curriculum; The public discussion in Thuneri was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81414/curriculum-the-public-discussion-in-thuneri-was-remarkable"
published_at: "2022-11-21T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b772e0815c_Untitled-1.jpg"
keywords: []
---

# പാഠ്യ പദ്ധതി; തൂണേരിയിൽ ജനകീയ ചർച്ച ശ്രദ്ധേയമായി 

> **Lead Summary:** **തൂണേരി :** തൂണേരിയിൽ ജനകീയ ചർച്ച ശ്രദ്ധേയമായി. തൂണേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാർ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ ചർച്ചയാണ് ശ്രദ്ധേയമായത്.

## Article Content

**തൂണേരി :** തൂണേരിയിൽ ജനകീയ ചർച്ച ശ്രദ്ധേയമായി. തൂണേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാർ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ ചർച്ചയാണ് ശ്രദ്ധേയമായത്.

കോടഞ്ചേരി സെസ്റ്റ് സെന്ററിൽ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാഹിന നിർവഹിച്ചു. പൊതുജനങ്ങൾക്ക് നല്ല അവസരമാണ് അഭിപ്രായങ്ങൾ പറയുവാനും കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനും ജനകീയ ചർച്ചയിലൂടെ കൈവന്നിരിക്കുന്നതെന്നും , തൂണേരിയിലെ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് ജനകീയ ചർച്ചയെ സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു മോഹനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ സുധ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സംസാരിച്ചു.

നാസർ മാസ്റ്റർ മോഡറേറ്ററായ ചടങ്ങിൽ തൂണരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും, കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ആനന്ദ ശീലൻ മാസ്റ്റർ സ്വാഗതവും ശരണ്യ നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി പ്രദേശവാസികളും, രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81414/curriculum-the-public-discussion-in-thuneri-was-remarkable)