---
title: "നാദാപുരം മുന്നിൽ; ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതി വിജയം "
english_title: "Nadapuram is ahead; One lakh ventures a year project success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81419/nadapuram-is-ahead-one-lakh-ventures-a-year-project-success"
published_at: "2022-11-21T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b88452eea4_nadapuram_grama_panchayath.jpg"
keywords: []
---

# നാദാപുരം മുന്നിൽ; ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതി വിജയം 

> **Lead Summary:** **നാദാപുരം : ** സംസ്ഥന സർക്കാർ വ്യവസായ വാണിജ്യ വകുപ്പും തദ്ദേശ സ്ഥപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭമെന്ന പദ്ധതിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മുന്നിൽ. നിയോജകമണ്ഡലം എം എൽ എ മാരുടെ നേതൃത്വത്തിലുള്ള അവലോകന യോഗമാണ് റിപ്പോട്ട്‌ ചർച്ച ചെയ്യുന്നത്‌.

## Article Content

**നാദാപുരം : ** സംസ്ഥന സർക്കാർ വ്യവസായ വാണിജ്യ വകുപ്പും തദ്ദേശ സ്ഥപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭമെന്ന പദ്ധതിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മുന്നിൽ. നിയോജകമണ്ഡലം എം എൽ എ മാരുടെ നേതൃത്വത്തിലുള്ള അവലോകന യോഗമാണ് റിപ്പോട്ട്‌ ചർച്ച ചെയ്യുന്നത്‌.

നാദാപുരം നിയോജകമ്മണ്ഡലത്തിലെ പ്രവർത്തന പുരോഗതി വിലയിരുത്താനായി തൂണേരി ബ്ലോക്ക്‌ ഓഫീസിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ അധ്യക്ഷം വഹിച്ചു. ഇ കെ വിജയൻ എം എൽ എ ഉൽഘാടനം ചെയ്തു. കഴിഞ്ഞ ഏഴ്‌ മാസത്തെ പ്രവർത്തനപുരോഗതിയാണ് യോഗം വിലയിരുത്തിയത്.

‌നാദാപുരം ഗ്രാമ പഞ്ചായത്തിൽ 120 പുതിയ സംരംഭം ആരംഭിക്കാൻ കഴിഞ്ഞതായി പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. ഇതിലൂടെ പുതുതായി 279 പേർക്ക്‌ ‌ തൊഴിലവസരം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്‌.ഉൽപ്പാദന മേഖല-കച്ചവട മേഖല -സേവന മേഖലകളിലായി 9.5 കോടി രൂപയുടെ നിക്ഷേപണാണ് നടന്നത്‌.പ്രധാന മായും ചെറുകിട സംരംഭങ്ങളാണ് ആരംഭിച്ചത്‌.

സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്കായി സംരംഭകത്വ ശിൽപ്പശാല,ലോൺ ലൈസൻസ്‌ മേള,ഉദ്യം രജിസ്ട്രേഷൻ ക്യാമ്പ്‌ എന്നിവ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നേരത്തെ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കുന്നവർക്കായി ബങ്കിംഗ്‌ -സബ്സിഡി സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ഗ്രാമ പഞ്ചായത്തിലെ സംരംഭം ആരംഭിക്കുന്ന കുടുംബ ശ്രീ ഗ്രൂപ്പുകൾക്ക് പിന്നോക്കവിഭാഗ ധനകാര്യ കോർപ്പറേഷൻ മുഖേന വായ്പയും ലഭ്യമാക്കിയിരുന്നു.

അസാപ്പ്‌ കേരള സ്റ്റാർട്ടപ്പ്‌ മിഷൻ മേക്കർ വില്ലേജ്‌ തുടങ്ങിയ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ ഡിസംബർ മാസാവസാനം വിപുലമായ തൊഴിൽമേളയും സംഘടിപ്പിക്കുന്നതാണെന്ന് പ്രസിഡണ്ട് വി വി മുഹമ്മദലി അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.സലീന ,താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസർ വി.പി പ്രണവൻ,ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശരത്ത്‌ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81419/nadapuram-is-ahead-one-lakh-ventures-a-year-project-success)