---
title: "ഇരിങ്ങണ്ണൂരിൽ ലഹരി വിരുദ്ധ റാലിയും ക്ലാസും "
english_title: "Anti-drug rally and class at Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81420/anti-drug-rally-and-class-at-iringannur"
published_at: "2022-11-21T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b89f7710d6_Untitled-1.jpg"
keywords: []
---

# ഇരിങ്ങണ്ണൂരിൽ ലഹരി വിരുദ്ധ റാലിയും ക്ലാസും 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **എടച്ചേരി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഇരിങ്ങണ്ണൂരിൽ ലഹരി വിരുദ്ധ റാലിയും ക്യാമ്പയിനും നടത്തി. പഞ്ചായത്ത് റോഡ് പരിസരത്തു നിന്നും ഇരിങ്ങണ്ണൂർ ടൗണിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലിയിൽ സ്ത്രീകളുൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു.

## Article Content

**ഇരിങ്ങണ്ണൂർ : **എടച്ചേരി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഇരിങ്ങണ്ണൂരിൽ ലഹരി വിരുദ്ധ റാലിയും ക്യാമ്പയിനും നടത്തി. പഞ്ചായത്ത് റോഡ് പരിസരത്തു നിന്നും ഇരിങ്ങണ്ണൂർ ടൗണിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലിയിൽ സ്ത്രീകളുൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു.

തുടർന്ന് ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ.പി സലീന സ്വാഗതമാശംസിച്ചു.

ലഹരി വിരുദ്ധ ക്ലാസിൽ പി. പ്രമോദ് കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എടച്ചേരി എ.എസ്.ഐ സുദർശൻ ദാസ് ഉദ്ഘാടനം ചെയ്തു ക്ലാസെടുത്തു. അഡ്വ.ശ്രീജിത്ത് കാഞ്ഞാൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81420/anti-drug-rally-and-class-at-iringannur)