---
title: "മഹിളാ ജനത നേതാവ് കെ. പത്മാവതി ടീച്ചറെ അനുസ്മരിച്ചു "
english_title: "Mahila Janata leader K. Padmavati remembered the teacher"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81520/mahila-janata-leader-k-padmavati-remembered-the-teacher"
published_at: "2022-11-22T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c9748022e5_Untitled-1.jpg"
keywords: []
---

# മഹിളാ ജനത നേതാവ് കെ. പത്മാവതി ടീച്ചറെ അനുസ്മരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **മഹിളാ ജനതാ നേതാവും മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായ കെ പത്മാവതി ടീച്ചറുടെ 17 മത് ചരമ വാർഷിക ദിനം എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **മഹിളാ ജനതാ നേതാവും മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായ കെ പത്മാവതി ടീച്ചറുടെ 17 മത് ചരമ വാർഷിക ദിനം എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

പ്രഭാതഭേരി പുഷ്പാർച്ചന നടത്തി. ശവകുടീരത്തിൽ നടത്തിയ പുഷ്പാർച്ചനക്ക് മണ്ഡലം പ്രസിഡണ്ട് പി.എം നാണു, സെക്രട്ടറി എം.പി വിജയൻ , പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് , സെക്രട്ടറിമാരായ വള്ളിൽ പവിത്രൻ ,കെ.രജീഷ് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, എൽ.വൈ.ജെ.ഡി മണ്ഡലം സെക്രട്ടറി ടി.പ്രകാശൻ , പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് പുറക്കാലുമ്മൽ , കെ.നാരായണൻ , മഞ്ഞോത്ത് രാജൻ, ടി. മനോജ്, വള്ളിക്കുനി രാജൻ, ചാലാറത്ത് ദാമോദരൻ, രതീഷ് കാട്ടിൽ, ബാബു കെ.കെ എന്നിവർ നേതൃത്വം നൽകി.

വൈകുന്നേരം ഇരിങ്ങണ്ണൂരിൽ നടക്കുന്ന അനുസ്മരണ കൺവൻഷൻ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയും ആഗ്രോ ഇന്റസ് ടീസ് ചെയർമാനുമായ വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81520/mahila-janata-leader-k-padmavati-remembered-the-teacher)