---
title: "കണ്ണുകൾ മൂടിക്കെട്ടി മജീദിന്റെ ബൈക്ക് യാത്ര; വിദ്യാർത്ഥികളുടെ വിസ്മയ സഞ്ചാരം ആവേശകരം "
english_title: "Majeed's bike ride blindfolded; The amazing journey of the students is exciting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81521/majeeds-bike-ride-blindfolded-the-amazing-journey-of-the-students-is-exciting"
published_at: "2022-11-22T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c98992f930_vanimel.jpg"
keywords: []
---

# കണ്ണുകൾ മൂടിക്കെട്ടി മജീദിന്റെ ബൈക്ക് യാത്ര; വിദ്യാർത്ഥികളുടെ വിസ്മയ സഞ്ചാരം ആവേശകരം 

> **Lead Summary:** **വാണിമേൽ : **നാദാപുരം ഉപജില്ലാ കലാ- കായിക മേളകളിൽ ജേതാക്കളായ വാണിമേൽ എം യു പി സ്‌കൂളിലെ വിജയാഘോഷം ശ്രദ്ധേയമായി.

## Article Content

**വാണിമേൽ : **നാദാപുരം ഉപജില്ലാ കലാ- കായിക മേളകളിൽ ജേതാക്കളായ വാണിമേൽ എം യു പി സ്‌കൂളിലെ വിജയാഘോഷം ശ്രദ്ധേയമായി.

കായിക മേളയിൽ യു പി വിഭാഗം ഓവറോൾ ചാംപ്യൻഷിപ്പും അറബിക്- സംസ്കൃതം കലോത്സവങ്ങളിൽ  യു പി വിഭാഗം ചാംപ്യൻഷിപ്പും ജനറൽ വിഭാഗത്തിൽ യു പി റണ്ണേഴ്‌സ് അപ്പുമായ ഈ വിദ്യാലയം  വിസ്മയ സഞ്ചാരം എന്ന പേരിൽ നടത്തിയ പരിപാടി കാണാൻ നിരവധി പേരാണ് എത്തിയത്.

കണ്ണുകൾ രണ്ടും മൂടിക്കെട്ടി ബുള്ളറ്റിൽ രണ്ടു കിലോ മീറ്ററോളം ദൂരം മജീഷ്യൻ മജീദ് മടവൂർ ഘോഷയാത്രയെ അനുഗമിച്ചത് വിസ്മയ കാഴ്ചയായി. ശിങ്കാരി മേളം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാ ദൃശ്യങ്ങളുടെ അകമ്പടി യോടെയാണീ പരിപാടി നടന്നത്. ഇടയിൽ പീടികയിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി സുരയ്യ ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർ റസാഖ് പറമ്പത്ത്, ടി കെ മൊയ്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.  തുടർന്ന് വയൽ പീടിക, വില്ലേജ് ഓഫീസ് പരിസരം, കുളപ്പറമ്പ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഭൂമിവാതുക്കൽ ടൗണിൽ സമാപിച്ചു. സമാപന സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു ഉദ്‌ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് എം കെ അഷ്‌റഫ് അധ്യക്ഷനായി. ഹെഡ് മാസ്റ്റർ സി വി അഷ്‌റഫ് സ്വാഗതം പറഞ്ഞു. മാനേജർ എം കെ അമ്മദ് , പി ടി എ ഭാരവാഹികളായ ഇസ്മായിൽ വാണിമേൽ, ജസ്‌ല ആസാദ്, മജീദ് കുയ്‌തേരി, എം കെ നൗഷാദ്, സുഹൈല സാലിഹ്, റഹീം കൊറ്റാല, സ്റ്റാഫ് സെക്രട്ടറി  ടി പി സറീന എന്നിവർ പ്രസംഗിച്ചു. മജീഷ്യൻ മജീദ് മടവൂരിന്റെ മായാ ജാല പ്രദർശനവും നടന്നു. എ പി ലത്തീഫ്, ഷീജ, അലി കവൂര്,  കേളോത്ത് ലത്തീഫ്, കുന്നത്ത് അബ്ദുറഹ്‍മാൻ, പി പി റാനിയ, സഫീറ തുടങ്ങിയവർ നേത്ര്യത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81521/majeeds-bike-ride-blindfolded-the-amazing-journey-of-the-students-is-exciting)