---
title: "മികച്ച തുടക്കം; കായിക മത്സരങ്ങളോടെ കേരളോത്സവത്തിന് തുടക്കമായി "
english_title: "A great start; Kerala festival started with sports competitions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81539/a-great-start-kerala-festival-started-with-sports-competitions"
published_at: "2022-11-22T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cab145631d_thuneri.jpg"
keywords: []
---

# മികച്ച തുടക്കം; കായിക മത്സരങ്ങളോടെ കേരളോത്സവത്തിന് തുടക്കമായി 

> **Lead Summary:** ** തൂണേരി : **തൂണേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ ആരംഭിച്ചു. ഗെയിംസ് മത്സരങ്ങളിൽ, വോളിബോൾ, ബാഡ്മിന്റൺ, മത്സരങ്ങൾക്ക് തുടക്കമായി.

## Article Content

** തൂണേരി : **തൂണേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ ആരംഭിച്ചു. ഗെയിംസ് മത്സരങ്ങളിൽ, വോളിബോൾ, ബാഡ്മിന്റൺ, മത്സരങ്ങൾക്ക് തുടക്കമായി.

അത് ലറ്റിക്സ് മത്സരങ്ങൾ നവംബർ 27 ഞായറാഴ്ച പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കലാ മത്സരങ്ങൾ നവംബർ 28 തിങ്കളാഴ്ച 9 മണി മുതൽ കോടഞ്ചേരി സെസറ്റ്സെന്ററിലും നടക്കും.

കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ഷട്ടിൽ ബാഡ്മിൻറൺ, വോളിബോൾ മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ട്രോഫികൾ വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ സത്യൻ, രജില കിഴക്കുംകരമൽ, രജീഷ്.വികെ, ഫസൽ മാട്ടാൻ, ഹമീദ് പികെസി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81539/a-great-start-kerala-festival-started-with-sports-competitions)