---
title: "പിന്നോക്കക്കാരന്റെ രാഷ്ട്രീയം എന്നും ഉയർത്തി കാട്ടിയത് സോഷ്യലിസ്റ്റുകൾ -വി.കുഞ്ഞാലി "
english_title: "Socialists have always promoted the politics of the backward - V. Kunjali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81560/socialists-have-always-promoted-the-politics-of-the-backward-v-kunjali"
published_at: "2022-11-22T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ce289483ee_Untitled-1.jpg"
keywords: []
---

# പിന്നോക്കക്കാരന്റെ രാഷ്ട്രീയം എന്നും ഉയർത്തി കാട്ടിയത് സോഷ്യലിസ്റ്റുകൾ -വി.കുഞ്ഞാലി 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പിന്നോക്കക്കാരന്റെ രാഷ്ടീയം ഇന്ത്യയുടെ രാഷ്ടീയ ഭൂപടത്തിൽ എന്നും ഉയർത്തി കാട്ടിയത് സോഷ്യലിസ്റ്റുകൾ നേതൃത്വം കൊടുത്ത ജനതാ പ്രസ്ഥാനങ്ങളായിരുന്നുവെന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയും ആഗ്രോ ഇന്റസ്ട്രീസ് ചെയർമാനുമായ വി.കുഞ്ഞാലി പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ : **സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പിന്നോക്കക്കാരന്റെ രാഷ്ടീയം ഇന്ത്യയുടെ രാഷ്ടീയ ഭൂപടത്തിൽ എന്നും ഉയർത്തി കാട്ടിയത് സോഷ്യലിസ്റ്റുകൾ നേതൃത്വം കൊടുത്ത ജനതാ പ്രസ്ഥാനങ്ങളായിരുന്നുവെന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയും ആഗ്രോ ഇന്റസ്ട്രീസ് ചെയർമാനുമായ വി.കുഞ്ഞാലി പറഞ്ഞു.

സാമൂഹ്യനീതിക്കും മതേതതരത്വ സംരക്ഷണത്തിനും വേണ്ടി എന്നും നിലകൊണ്ടത് ജനതാ ദൾ പ്രസ്ഥാനങ്ങളാണന്നും അദ്ദേഹം പറഞ്ഞു.

മഹിളാ ജനതാ ദൾ നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സണുമായിരുന്ന കെ.പത്മാവതി ടീച്ചറുടെ 17 മത് ചരമ വാർഷിക ദിനത്തിൽ എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി നടത്തിയ അനുസ്മരണ കൺവൻഷനും എസ്.സി എസ്.ടി സെന്റർ സംസ്ഥാന പ്രസിഡണ്ട് ഇ.കെ സജിത് കുമാറിനുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റിയംഗം സി.പി.രാജൻ, മണ്ഡലം പ്രസിഡണ്ട് പി.എം നാണു, ഇ.കെ സജിത് കുമാർ ,എം വേണുഗോപാലക്കുറുപ്പ്, യുവജനത ജില്ലാ സെക്രട്ടറി കെ.രജീഷ്, മണ്ഡലം സെക്രട്ടറി ടി.പ്രകാശൻ , വള്ളിൽ പവിത്രൻ , പി.കെ അശോകൻ , ഗംഗാധരൻ പാച്ചാക്കര , കോമത്ത് ഭാസ്കരൻ, കെ.എം നാണു ടി.കെ ബാലൻ, ടി.പി വാസു, കെ.നാരായണൻ , ശ്രീജിത്ത് പുറക്കാലുമ്മൽ എന്നിവർ പ്രസംഗിച്ചു. കാലത്ത് പത്മാവതി ടീച്ചറുടെ ശവകുടീരത്തിൽ പുഷ്പാർച്ചനയും പ്രഭാതഭേരിയും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81560/socialists-have-always-promoted-the-politics-of-the-backward-v-kunjali)