---
title: "വിംസ്‌ പാര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ കല്ലാച്ചി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു."
english_title: "Wims Para Medical Institution Kalachi organized a food fest as part of its anti-drug campaign."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81931/wims-para-medical-institution-kalachi-organized-a-food-fest-as-part-of-its-anti-drug-campaign"
published_at: "2022-11-25T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63806490670e8_11.jpg"
keywords: []
---

# വിംസ്‌ പാര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ കല്ലാച്ചി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

> **Lead Summary:** **കല്ലാച്ചി**: മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിൽ കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന വിംസ്‌ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 

## Article Content

**കല്ലാച്ചി**: മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിൽ കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന വിംസ്‌ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയെ നേരിന്റെ പാതയിലേയ്ക്ക് തിരിച്ചുവിടുക എന്നത് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും കടമയാണ്.

ഇതിനായി തുടർച്ചയായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുക എന്നതാണ് ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാനേജിങ് സയറക്ടർ ശ്രീ. ബിജിത്ത് എം.കെ. പറഞ്ഞു.

പ്രശസ്ത സിനിമാതാരം ശ്രീജിത്ത് കൈവേലി ഉദ്ഘാടനം ചെയ്തു. മാനേജർ കെ.ടി. ചന്ദ്രൻ സ്വാഗതവും വിംസ് പ്രിൻസിപ്പൽ സുനു മോഹൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81931/wims-para-medical-institution-kalachi-organized-a-food-fest-as-part-of-its-anti-drug-campaign)