---
title: "നേരറിവായി കൺമുന്നിൽ; വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ശാസ്ത്ര വണ്ടി"
english_title: "Directly before the eyes; Science cart as a new experience for students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82009/science-experiments-right-in-front-of-our-eyes-science-cart-as-a-new-experience-for-students"
published_at: "2022-11-25T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380d9164476f_pic_1.jpg"
keywords: []
---

# നേരറിവായി കൺമുന്നിൽ; വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ശാസ്ത്ര വണ്ടി

> **Lead Summary:** **എടച്ചേരി: **ശാസ്ത്ര പഠനം രസകരവും എളുപ്പവുമാക്കാൻ ക്ലാസ് മുറികളിലെ പരീക്ഷണങ്ങൾ നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആവേശമായി. മുതുവടത്തൂർ മാപ്പിള യുപി സ്കൂളിൽ നടന്ന ശാസ്ത്ര പരീക്ഷണ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

## Article Content

**എടച്ചേരി: **ശാസ്ത്ര പഠനം രസകരവും എളുപ്പവുമാക്കാൻ ക്ലാസ് മുറികളിലെ പരീക്ഷണങ്ങൾ നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആവേശമായി. മുതുവടത്തൂർ മാപ്പിള യുപി സ്കൂളിൽ നടന്ന ശാസ്ത്ര പരീക്ഷണ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

കുറ്റ്യാടി മണ്ഡലം എം എൽ എ കുഞ്ഞമദ് കുട്ടിയുടെ സ്മാർട്ട് കുറ്റ്യാടി വിദ്യാഭ്യാസ കൂട്ടായ്മ യുടെ നേതൃത്വത്തിലുള്ള ശാസ്ത്ര വണ്ടിക്ക് നൽകിയ സ്വീകരണത്തിലാണ് കൗതുകരമായ പരീക്ഷണ നിരീക്ഷണങ്ങൾ മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേരിൽ കാണാൻ കഴിഞ്ഞത്.

കുട്ടികൾക്ക് വീട്ടിലിരുന്നും ചെയ്തു പഠിക്കാൻ കഴിയുംവിധത്തിൽ ലളിതമായാണ് പരീക്ഷണങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികൾ പാഴ് വസ്തുക്കളിൽ നിർമ്മിക്കുന്ന പരീക്ഷണ സാമഗ്രികളും വസ്തുക്കളും സ്കൂൾ ശാസ്ത്ര ലാബിന് മുതൽ കൂട്ടാക്കും. രാസമാറ്റം, വായുമർദ്ദം,ഗുരുത്വാകർഷണം, ജഡത്വം തുടങ്ങിയ ശാസ്ത്ര അറിവുകൾ അറിയാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

ഒ.പി.ബാലകൃഷ്ണൻ മാസ്റ്ററും, രാംദാസ് മാസ്റ്റർ കടമേരിയും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.പ്രധാനാധ്യാപകൻ കെ.പി. ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര ക്ലബ് കൺവീനർ എൻ.കെ.ഷീജ ടീച്ചർ അധ്യക്ഷത വഹിച്ചു.ബി ആർ സി പുറമേരി ക്ലസ്റ്റർ കോർഡിനേറ്റർ മനോജ് മാഷ്, വത്സൻ മാസ്റ്റർ, ടി. ശ്രീലത ടീച്ചർ, ഇ.പി.മുഹമ്മദലി മാസ്റ്റർ വിദ്യാർത്ഥികളായ അംന ഫാത്തിമ, മഹമ്മദ് സിദാൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82009/science-experiments-right-in-front-of-our-eyes-science-cart-as-a-new-experience-for-students)