---
title: "കേരളോത്സവം തുണേരി നാളെ ക്രിക്കറ്റ്‌ ടൂർണമെൻ്റ്"
english_title: "Keralaotsavam Thuneri cricket tournament tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82016/keralaotsavam-thuneri-cricket-tournament-tomorrow"
published_at: "2022-11-25T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380e34534afd_malsaram.jpg"
keywords: []
---

# കേരളോത്സവം തുണേരി നാളെ ക്രിക്കറ്റ്‌ ടൂർണമെൻ്റ്

> **Lead Summary:** **നാദാപുരം :**തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവ കായിക മത്സരങ്ങൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ്‌ മത്സരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്കും, അത്‌ലറ്റിക്സ് മത്സരങ്ങൾ 27 ന് രാവിലെ 8 മണിക്കും പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

## Article Content

**നാദാപുരം :**തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവ കായിക മത്സരങ്ങൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ്‌ മത്സരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്കും, അത്‌ലറ്റിക്സ് മത്സരങ്ങൾ 27 ന് രാവിലെ 8 മണിക്കും പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

കലാ മത്സരങ്ങൾ 28 ന് കോടഞ്ചേരി, കോട്ടമ്പ്രം റോഡിലെ സസ്റ്റ് സെന്ററിൽ നടക്കും.. വോളിബോൾ മത്സരത്തിൽ ഡോൺസ് കണ്ണങ്കൈ ജേതാക്കളായി.. റെഡ് ആർമി മുടവന്തേരി റണ്ണർ അപ്പ് ആയി.വടം വലി മത്സരത്തിൽ യുവ വെള്ളൂർ ജേതാക്കൾ ആയി.

ബ്രദർസ് ചാലപ്പുറം റണ്ണർ അപ്പ് ആയി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധ സത്യൻ, വികസന കാര്യ സമിതി അധ്യക്ഷ റജുല നിടുംബ്രത്ത്, രജില കിഴക്കും കരമൽ,എന്നിവർ സംസാരിച്ചു.. പടം :തുണേരി ഗ്രാമപഞ്ചായത്ത്‌ കേരളത്സവ വോളിബോൾ മത്സരത്തിൽ ജേതാക്കൾ ആയ ഡോൺസ് കണ്ണകൈ ടീമിന് പ്രസിഡന്റ് പി ഷാഹിന ട്രോഫി വിതരണം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82016/keralaotsavam-thuneri-cricket-tournament-tomorrow)