---
title: "നാടുണർത്താൻ പരിഷത്ത് ജാഥ: നയിക്കാൻ പ്രമുഖരെത്തും."
english_title: "Nadunarthan Parishad Jatha: Eminent leaders to lead."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82054/nadunarthan-parishad-jatha-eminent-leaders-to-lead"
published_at: "2022-11-26T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381c1a537653_imgg.jpg"
keywords: []
---

# നാടുണർത്താൻ പരിഷത്ത് ജാഥ: നയിക്കാൻ പ്രമുഖരെത്തും.

> **Lead Summary:** **നാദാപുരം: '**ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്' എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന നവകേരള പദയാത്ര നയിക്കാൻ കേരള സമൂഹത്തിലെ പ്രമുഖർ എത്തും .

## Article Content

**നാദാപുരം: '**ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്' എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന നവകേരള പദയാത്ര നയിക്കാൻ കേരള സമൂഹത്തിലെ പ്രമുഖർ എത്തും .

ഡോ: തോമസ് ഐസക്ക് , സുനിൽ പി ഇളയിടം , കവി സച്ചിദാനന്ദൻ , എം .സ്വരാജ് ,ഉമാ തോമസ് എം എൽ എ, കെ.ഇ.എൻ , ഡോ: ബി ഇഖ്ബാൽ ,റീമാ കല്ലിങ്ങൽ എന്നിങ്ങനെ കേരളത്തിൻ്റെ സാമൂഹിക ,രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ചലനം സൃഷ്ടിച്ചവർ ഓരോ ദിവസവും ജാഥയുടെ ലീഡർമാരാകും.

ജനുവരി 26 ന് കാസർകോഡ് നിന്ന് പ്രയാണം ആരംഭിക്കുന്ന ജാഥ ഫിബ്രവരി 28ന് തിരുവനന്തപുരത്ത് സമാപിക്കും.

ഫിബ്രവരി 2ന് പെരിങ്ങത്തൂരിൽ വച്ച് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്ക്ക് പരിഷത്ത് നാദാപുരം മേഖല ' കമ്മറ്റിയുടെ നേതൃത്യത്തിൽ ഉജ്വല സ്വീകരണം നൽകും. നാദാപുരം മേഖലയിൽ ഇരിങ്ങണ്ണൂർ ,ആവോലം , കല്ലാച്ചി എന്നിവിടങ്ങളിൽ ജാഥയ്ക്ക്സ്വീകരണമൊരുക്കും.

ജാഥാ സ്വീകരണത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ ചേർന്നു. യോഗം ജില്ലാ കമ്മിറ്റി അംഗം പി.കെ.സതീഷ് ഉദ്ഘാടനം ചെയ്തു.

ശ്രീശൻ വടകര ക്യാമ്പയിൻ വിശദീകരിച്ചു. ഡോ.കെ.ഭാസ്കരൻ, വി.കെ.ചന്ദ്രൻ, ഇ.ടി.വത്സലൻ, കെ.അശോകൻ, കെ.സി.ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.അനുബന്ധ പരിപാടികളായി മേഖലാതല പദയാത്രകൾ, ശാസ്ത്രാവബോധ ക്ലാസുകൾ, സമൂഹ ചിത്രരചന തുടങ്ങിയവ സംഘടിപ്പിക്കും.

പി.കെ.അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.രാജൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു. 100 അംഗ സ്വാഗതസംഘത്തിന്റെ ഭാരവാഹികളായി കെ.പി.വനജ (ചെയർപേഴ്സൺ), കെ.രാജൻ (കൺവീനർ), കെ.ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82054/nadunarthan-parishad-jatha-eminent-leaders-to-lead)