---
title: "സ്നേഹവീട് ഇന്ന് കൈമാറും; മാതൃകയായി മാനേജ്മെന്റും നാട്ടുകാരും"
english_title: "Snehaveed will be handed over today; Management and locals as role models"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82080/snehaveed-will-be-handed-over-today-management-and-locals-as-role-models"
published_at: "2022-11-26T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381c425137d7_HOUSE.jpg"
keywords: []
---

# സ്നേഹവീട് ഇന്ന് കൈമാറും; മാതൃകയായി മാനേജ്മെന്റും നാട്ടുകാരും

> **Lead Summary:** **എടച്ചേരി:** സ്നേഹവീട് ഇന്ന് കൈമാറും. മാനേജ്‌മെന്റും , നാട്ടുകാരും കൈകോർത്തപ്പോൾ വിദ്യാർത്ഥികളുടെ സ്നേഹവീട് യാഥാർത്ഥ്യമായി. എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ മാനേജ്മെന്റും, അധ്യാപകരും, നാട്ടുകാരും കൈകോർത്തപ്പോൾ നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് വീടൊരുങ്ങി. ഇന്ന് രണ്ടുമണിക്ക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറും.

## Article Content

**എടച്ചേരി:** സ്നേഹവീട് ഇന്ന് കൈമാറും. മാനേജ്‌മെന്റും , നാട്ടുകാരും കൈകോർത്തപ്പോൾ വിദ്യാർത്ഥികളുടെ സ്നേഹവീട് യാഥാർത്ഥ്യമായി. എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ മാനേജ്മെന്റും, അധ്യാപകരും, നാട്ടുകാരും കൈകോർത്തപ്പോൾ നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് വീടൊരുങ്ങി. ഇന്ന് രണ്ടുമണിക്ക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറും.

വാടകവീട്ടിൽ താമസിച്ചിരുന്ന ഏഴാം ക്ലാസിൽ പഠിക്കുന്ന നിർധന കുടുംബത്തിലെ രണ്ടു വിദ്യാർത്ഥികൾക്ക് സ്വന്തമായി വീടൊരുക്കാൻ ആദ്യ ശ്രമം നടത്തിയത് വിദ്യാർത്ഥികൾ തന്നെയാണ്. പിന്നീട് അധ്യാപകരും, മാനേജ്മെന്റും, പിടിഎയും അതേറ്റെടുക്കുകയായിരുന്നു.

വീടിന്റെ തറ നിർമ്മാണം മുതൽ പൂർത്തീകരണം വരെയുള്ള ഓരോ പ്രവർത്തനങ്ങളും മാനേജ്മെന്റ്നെ കൂടാതെ പ്രദേശത്തെ വ്യവസായ പ്രമുഖരും സന്നദ്ധ സംഘടനകളും സഹായഹസ്തവുമായി മുന്നോട്ട് വന്നു.

ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും. നിയോജകമണ്ഡലം എംഎൽഎ ഇ കെ വിജയൻ അധ്യക്ഷത വഹിക്കും. തുടർന്ന് സ്കൂൾ അങ്കണത്തിൽ പാട്ടിന്റെ പാലാഴി എന്ന ശീർഷകത്തിൽ നവാസ് പാലേരിയുടെ സംഗീത വിരുന്നുമുണ്ടാകും. ഭാരവാഹികളായ പ്രധാന അധ്യാപകൻ സത്യൻ പാറോൽ, പിടിഎ പ്രസിഡണ്ട് ബിജു മലയിൽ, അധ്യാപകനായ ദീപേഷ് വാർത്ത കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82080/snehaveed-will-be-handed-over-today-management-and-locals-as-role-models)