---
title: " ഉച്ചത്തില്‍ വായിച്ചു;നാദാപുരത്ത് ഭരണഘടനാ ദിനം  സമുചിതമായി ആഘോഷിച്ചു"
english_title: "read aloud; Constitution Day was celebrated befittingly in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82100/read-aloud-constitution-day-was-celebrated-befittingly-in-nadapuram"
published_at: "2022-11-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381da664cb9d_LOUD.jpg"
keywords: []
---

#  ഉച്ചത്തില്‍ വായിച്ചു;നാദാപുരത്ത് ഭരണഘടനാ ദിനം  സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംവിധാൻ ദിവസ് സമചിതമായി ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉച്ചത്തിൽ വായിക്കുകയും പരിപാടിയിൽ പങ്കെടുത്തവർ അത് ഏറ്റു പറയുകയും ചെയ്തു.

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംവിധാൻ ദിവസ് സമചിതമായി ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉച്ചത്തിൽ വായിക്കുകയും പരിപാടിയിൽ പങ്കെടുത്തവർ അത് ഏറ്റു പറയുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ഭരണഘടന ആമുഖത്തിന്റെ പ്രാധാന്യം വിവരിച്ചു. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82100/read-aloud-constitution-day-was-celebrated-befittingly-in-nadapuram)