---
title: "കുട്ടികളും കൃഷിയിലേക്ക്‌; പദ്ധതിക്ക് നാദാപുരത്ത്‌ തുടക്കമായി"
english_title: " Children also to agriculture; The project started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82139/children-also-to-agriculture-the-project-started-in-nadapuram"
published_at: "2022-11-26T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63820a6ab6ef2_krishi.jpg"
keywords: []
---

# കുട്ടികളും കൃഷിയിലേക്ക്‌; പദ്ധതിക്ക് നാദാപുരത്ത്‌ തുടക്കമായി

> **Lead Summary:** **നാദാപുരം:** തരിശുരഹിത പഞ്ചായത്തായി നാദാപുരത്തെ മാറ്റാനായി വിപുലമായ പദ്ധതികൾ നടത്തുന്ന നാദാപുരം ഗ്രാമപഞ്ചായത്തിൽ എല്ലായിടത്തും കൃഷി എല്ലാവരും കൃഷിയിലേക്ക്‌ നടപ്പാക്കുന്നു.

## Article Content

**നാദാപുരം:** തരിശുരഹിത പഞ്ചായത്തായി നാദാപുരത്തെ മാറ്റാനായി വിപുലമായ പദ്ധതികൾ നടത്തുന്ന നാദാപുരം ഗ്രാമപഞ്ചായത്തിൽ എല്ലായിടത്തും കൃഷി എല്ലാവരും കൃഷിയിലേക്ക്‌ നടപ്പാക്കുന്നു.

തരിശായിക്കിടക്കുന്ന ഭൂമിയുടെ തരം നോക്കി അനുയോജ്യമായകൃഷിയേതെന്ന് കണ്ടെത്തി മണ്ണ് പരിശോധനയുൾപ്പെടെ നടത്തി കൃഷിയിറക്കുന്നതിന് കർഷകരെ സഹായിക്കലാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്‌.ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികളെയും കൃഷിയിലേക്ക്‌ ഇറക്കുന്നു. പ്ലോട്ടിംഗ്‌ മിശൃതം നിറച്ച ചട്ടികളും പച്ചക്കറി തൈകളും സ്കൂളുകൾക്ക്‌ നൽകുന്നതാണ് കുട്ടികളും കൃഷിയിലേക്ക്‌ പദ്ധതി.

ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്.‌ പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉൽഘാടനം കക്കംവെള്ളി പാറേമ്മൽ എൽ പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് ‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വികസന കാര്യസ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷം വഹിച്ചു.

എം സി സുബൈർ, പി റസാഖ്‌ മാസ്റ്റർ, എകെ രവീന്ദ്രൻ, മുഹമ്മദ്‌ തങ്ങൾ, എം എ ഹമീദ്, നസീമ ജയദേവൻ കരിങ്ങാടി, വാർഡ്‌ മെമ്പർ വി അബ്ദുൽ ജലീൽ സ്വാഗതവും ബഷീർമാസ്റ്റർ ‌ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82139/children-also-to-agriculture-the-project-started-in-nadapuram)